CrimeNEWS

തമിഴ്നാട്ടില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ കലാപം നടത്തണമെന്ന് നിര്‍ദേശം; ഹിന്ദു മക്കള്‍ കക്ഷി നേതാവ് അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടാക്കാന്‍ കലാപംനടത്തണമെന്ന് നിര്‍ദേശിച്ച ഹിന്ദുമക്കള്‍കക്ഷി നേതാവ് അറസ്റ്റില്‍. തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനയായ ഹിന്ദുമക്കള്‍കക്ഷിയുടെ വൈസ് പ്രസിഡന്റ് ഉടയാറാണ് അറസ്റ്റിലായത്. ബി.ജെ.പി. തിരുനെല്‍വേലി സൗത്ത് ജില്ലാപ്രസിഡന്റ് തമിഴ്സെല്‍വനുമായിനടത്തിയ ഫോണ്‍സംഭാഷണത്തിലാണ് സംസ്ഥാനത്ത് കലാപമുണ്ടാകാതെ ബി.ജെ.പിക്ക് വളരാന്‍ കഴിയില്ലെന്ന് ഉടയാര്‍ പറഞ്ഞത്. സംഭാഷണത്തിന്റെ ശബ്ദസന്ദേശം പുറത്തായതോടെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

തിരുനെല്‍വേലി ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ പരാജയവുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെയാണ് കലാപം നടത്താതെ പാര്‍ട്ടിക്ക് വളരാന്‍സാധിക്കില്ലെന്ന് ഉടയാര്‍ പറഞ്ഞത്. പ്രചാരണത്തില്‍ പണംശരിയായി ഉപയോഗിക്കാതിരുന്നതിനാലാണ് നാഗേന്ദ്രന്‍ വിജയിക്കാതിരുന്നതെന്നും ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ശബ്ദസന്ദേശം പുറത്തായതോടെ ഹിന്ദു മക്കള്‍ കക്ഷിയില്‍നിന്ന് ഉടയാറെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഘടയുടെ നയത്തിന് എതിരാണ് ഉടയാറുടെ നിര്‍ദേശമെന്നും ഹിന്ദു മക്കള്‍ കക്ഷി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് വ്യക്തമാക്കി.

Signature-ad

തമിഴ്നാട്ടില്‍ ഏറ്റവുംകൂടുതല്‍ വിജയസാധ്യതയുണ്ടായിരുന്ന ബി.ജെ.പി. സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്നു പാര്‍ട്ടി വൈസ് പ്രസിഡന്റ് കൂടിയായ നൈനാര്‍ നാഗേന്ദ്രന്‍. എന്നാല്‍, ഇന്ത്യസഖ്യത്തിനായി മത്സരിച്ച കോണ്‍ഗ്രസിന്റെ റോബര്‍ട്ട് ബ്രൂസിനോട് 1.65 ലക്ഷം വോട്ടിനാണ് പരാജയപ്പെട്ടത്. പാര്‍ട്ടിക്കുള്ളിലെ തമ്മിലടി പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

Back to top button
error: