LocalNEWS

നെല്‍കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച: തിരുവഞ്ചൂര്‍

കോട്ടയം: നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ അലംഭാവം തുടരുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. വേനല്‍മഴ കനത്തിട്ടും കൊയ്‌തെടുത്ത നെല്ലു സംഭരിക്കാന്‍ സര്‍ക്കാര്‍ ഒരു താല്‍പര്യവുമെടുക്കുന്നില്ല. അതുപോലെ കഴിഞ്ഞ തവണ സംഭരിച്ച നെല്ലിന്റെ പണം പോലും കര്‍ഷകര്‍ക്ക് കിട്ടാക്കടമായി അവശേഷിച്ചിരിക്കുകയാണെന്നും തിരുവഞ്ചുര്‍ പറഞ്ഞു.യു, ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഡി.സി.സി.യില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഇ.ജെ.അഗസ്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എം.എല്‍ എ,
കുര്യന്‍ ജോയി, ഫ്രാന്‍സീസ് ജോര്‍ജ്, ജോയ് ഏബ്രഹാം, പി എ സലീം, ഫില്‍സണ്‍ മാത്യൂസ്, സലീം പി മാത്യു, കുഞ്ഞ് ഇല്ലംപള്ളി, ജോഷി ഫിലിപ്പ്, പി കെ അബ്ദുള്‍ സലാം, പ്രിന്‍സ് ലൂക്കോസ്, തോമസ് കണ്ണാന്തറ, ടോമി വേദഗിരി, തമ്പി ചന്ദ്രന്‍, മുണ്ടക്കയം സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: