രാജസ്താനിലെ അജ്മീർ നഗരത്തിൽ പള്ളിയിൽ ഇമാമിനെ കൊലപ്പെടുത്തിയ കേസിൽ 6 വിദ്യാർഥികൾ അറസ്റ്റിൽ. മസ്ജിദിൽ ഒരുമിച്ച് താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 6 കുട്ടികളാണ് കൊല ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇമാമിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ കുട്ടികൾ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി.
ഏപ്രിൽ 26ന് രാത്രിയാണ് ദൗരായിലെ മുഹമ്മദി മദീന മസ്ജിദിൽ വെച്ച് മുഹമ്മദ് മാഹിർ (30) കൊല്ലപ്പെട്ടത്.
‘ലൈംഗികാതിക്രമത്തിൽ മനം നൊന്ത കുട്ടികൾ സംഭവ ദിവസം ഇമാമിന് തൈരിൽ ഉറക്കഗുളിക കലർത്തി നൽകി. ഉറങ്ങിയ ശേഷം വടികൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് മരിക്കുന്നത് വരെ കയർ കൊണ്ട് കഴുത്ത് മുറുക്കി. ഇതിനുശേഷം, ‘മുഖംമൂടി ധരിച്ച അക്രമികൾ കവർച്ചയ്ക്കിടെ ഇമാമിനെ കൊലപ്പെടുത്തി’ എന്ന് കഥ സൃഷ്ടിച്ചു. ഒടുവിൽ പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ സത്യം പുറത്തു വന്നു.