IndiaNEWS

കുരങ്ങിനെ രക്ഷിക്കാൻ കാർ വെട്ടിച്ചു, എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് 3 പേർക്ക് ജീവൻ നഷ്ടപ്പെട്ടു

   ഉത്തർപ്രദേശിലെ മൊറാദാബാദ്- അലിഗഡ് ദേശീയ പാതയിൽ ആക്‌സിസ് ബാങ്ക് മാനേജർ അടക്കം മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണ അപകടം സംഭവിച്ചത് കുരങ്ങിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ (തിങ്കൾ) രാവിലെ 9 മണിയോടെ മൊറാദാബാദിലെ ദോംഘർ മേഖലയിലാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ നിന്ന് വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ആക്‌സിസ് ബാങ്ക് മാനേജർ സൗരഭ് ശ്രീവാസ്തവ, കാഷ്യർ ദിവ്യാൻഷു, മറ്റൊരു ജീവനക്കാരൻ അമിത് എന്നിവരാണ് മരിച്ചത്. രണ്ട് പേർ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമിത് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

Signature-ad

പെട്ടെന്ന് റോഡിൽ പ്രത്യക്ഷപ്പെട്ട കുരങ്ങിനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ആക്‌സിസ് ബാങ്കിൻ്റെ ചന്ദൗസി ബ്രാഞ്ച് മാനേജറാണ് സൗരഭ് ശ്രീവാസ്തവ.

അപകടത്തെത്തുടർന്ന് ടാങ്കർ ലോറി ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Back to top button
error: