KeralaNEWS

നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരങ്കന്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

      പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാടന്‍ പാട്ട് കലാകാരന്‍  മരിച്ചു.

വാവന്നൂർ സ്വദേശിയായ രതീഷ് തിരുവരങ്കൻ ആണ് മരിച്ചത് .  തിങ്കളാഴ്‌ച വൈകുന്നേരം 6 മണിയോടെയാണ് അപകടം. പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ  ഐ.പി.ടി കോളേജിനു സമീപം എതിരെ വന്നിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Signature-ad

ഫോക്ലോർ അവാർഡ് ജേതാവാണ് രതീഷ് തിരുവരങ്കൻ

Back to top button
error: