ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ ഗോള്‍ഡന്‍ ഡക്കായ ശിവം ദുബെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഗോള്‍ഡന്‍ ഡക്കാവുന്നത്. ഐപിഎല്ലിലെ ആദ്യ ഒമ്ബത് കളികളില്‍ 43.75 ശരാശരിയിലും 170.73 സ്ട്രൈക്ക് റേറ്റിലും 350 റണ്‍സടിച്ച ശിവം ദുബെ ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ നിരാശപ്പെടുത്തിയത് ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണ്.
നേരത്തെ ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഹൈദരാബാദിനെതിരെ ഡക്കായി പുറത്തായിരുന്നു.
ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ നടന്ന രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തിയപ്പോള്‍ സ്പിന്നറായി ലോകകപ്പ് ടീമിലെത്തിയ യുസ്‌വേന്ദ്ര ചാഹല്‍ നാലോവറില്‍ 62 റണ്‍സ് വഴങ്ങി ഭൂലോക തോൽവിയായി.
ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്ബും ശേഷവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഒരേയൊരു താരം മുംബൈ പേസറായ ജസ്പ്രീത് ബുമ്ര മാത്രമാണ്. മുഹമ്മദ് സിറാജ് ടീം പ്രഖ്യാപനത്തിന് മുമ്ബ് മോശം ഫോമിലായിരുന്നെങ്കിലും പ്രഖ്യാപനത്തിന് ശേഷം ഫോമിലായപ്പോള്‍ അര്‍ഷ്ദീപ് സിംഗ് നിരാശപ്പെടുത്തി.