KeralaNEWS

മാസപ്പടി കേസില്‍ മുഖ്യനും മകള്‍ക്കുമെതിരെ കൂടുതല്‍ തെളിവുകളുമായി കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ കൂടുതല്‍ രേഖകളുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യമന്ത്രി, മകള്‍ ടി. വീണ എന്നിവരുടെ പങ്ക് തെളിയിക്കുന്നതെന്നു പറഞ്ഞാണു രേഖകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ വീണ്ടും വാദംകേള്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നാല് രേഖകളാണു പുതുതായി ഹാജരാക്കിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണം ഹരജിയില്‍ അദ്ദേഹം ആവശ്യപ്പെടുന്നു. കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാണ് ആവശ്യം.

Signature-ad

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ട തെളിവുകള്‍ മാത്യു കുഴല്‍നാടന്‍ ഹാജരാക്കിയിരുന്നില്ല. ഇതിനിടെ സി.എം.ആര്‍.എല്ലിന് മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലന്‍സ് രംഗത്തുവന്നിരുന്നു. ഇത് തെളിയിക്കുന്ന റവന്യു വകുപ്പ് രേഖകളും വിജിലന്‍സ് ഹാജരാക്കിയിരുന്നു.

വിഷയത്തില്‍ വിജിലന്‍സ് കേസെടുക്കണമെന്ന ആവശ്യമാണ് ഹരജിയില്‍ ഉന്നയിച്ചിരുന്നതെങ്കിലും കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യത്തിലേക്ക് മാത്യു പിന്നീട് എത്തിയിരുന്നു.

 

Back to top button
error: