രാഹുല്‍ നേരത്തെ മത്സരിച്ചിരുന്ന അമേഠിയില്‍ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തന് കിഷോരിലാല്‍ ശര്‍മയാണ് സ്ഥാനാര്‍ഥി. സോണിയക്കും രാഹുലിനും വേണ്ടി റായ്ബറേലിയിലും അമേഠിയിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്ന നേതാവാണ് കിഷോരിലാല്‍ ശര്‍മ.
അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും യുപി പ്രാദേശികനേതാക്കള്‍ സൂചിപ്പിക്കുന്നു.
റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, പ്രിയങ്ക ഇത്തവണയും മത്സരത്തിനില്ല.2004 മുതല്‍ റായ്ബറേയില് നിന്നുള്ള എംപിയായ സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ, റായ്ബറേലി സീറ്റില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാൽ താൻ മത്സരത്തിനില്ലെന്ന് അവർ തന്നെ അറിയിക്കുകയായിരുന്നു.