തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാർ വലിയ ചലനമുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തിയത്. നാട്ടുകാരൻ, മന്ത്രിയും എം.എല്‍.എ.യുമായി നടത്തിയ പ്രവർത്തനങ്ങള്‍ എന്നീ ഘടകങ്ങളും മണ്ഡലത്തിന്റെ ഇടത് അടിത്തറയും ഗുണകരമായി.
തിരുവനന്തപുരത്ത് ബി.ജെ.പി.യും കോണ്‍ഗ്രസും ജനങ്ങളുടെ മനസ്സിലേക്ക് എത്തിയില്ലെന്നും സാധാരണക്കാർക്ക് സമീപിക്കാവുന്ന പന്ന്യൻ രവീന്ദ്രനെന്ന സ്ഥാനാർഥി അംഗീകാരം നേടിയെന്നുമാണ് കണക്കാക്കുന്നത്.
മാവേലിക്കരയില്‍ സി.എ. അരുണ്‍കുമാർ, യുവാവ് എന്ന നിലയില്‍ വലിയ മതിപ്പുണ്ടാക്കി. കോണ്‍ഗ്രസ് സ്ഥാനാർഥി കൊടിക്കുന്നില്‍ സുരേഷിനെതിരേ മണ്ഡലത്തില്‍ വികാരമുണ്ടായിരുന്നു. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പാർട്ടി മുന്നിലെത്തുമെന്നാണ് കണക്ക്.
വയനാട്ടില്‍ ആനി രാജയുടെ സാന്നിധ്യം രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കും. രാഹുലിന് മുൻ പ്രകടനം ആവർത്തിക്കാനായിട്ടില്ലെന്നും രാഷ്ട്രീയമായി രാഹുലിനെ ഇടതുമുന്നണി വിമർശിച്ചത് ഗുണംചെയ്തെന്നുമാണ് വിലയിരുത്തല്‍.
ആകെ നാല് സീറ്റുകളിലാണ് സിപിഐ ഇത്തവണ കേരളത്തിൽ മത്സരിച്ചത്.