ഭൂമിശാസ്ത്രപരമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മധ്യസ്ഥാനത്തായി വരുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ നാഗ്പൂർ. ഇന്ത്യൻ റെയിൽവേയുടെ സുപ്രധാനമായ ഒരു ജങ്ഷൻ കൂടിയാണ് നാഗ്പൂർ റെയിൽവേ സ്റ്റേഷൻ.
മാത്രമല്ല,ഇന്ത്യൻ റെയിൽവേയുടെ ‘ഡയമണ്ട് ക്രോസിങ്’ കടന്നുപോകുന്നതും ഇതുവഴിയാണ്.
എന്താണ് ഈ ഡയമണ്ട് ക്രോസിംഗ്?
രാജ്യത്തെ വടക്ക് നിന്നും തെക്കൊട്ട് (ഡൽഹി – ചെന്നൈ ) ബന്ധിപ്പിക്കുന്ന പാതയും കിഴക്കു നിന്നും പടിഞ്ഞാറോട്ട് (ഹൗറ – മുംബൈ ) ബന്ധിപ്പിക്കുന്ന പാതയും ഇവിടെ കൂടിച്ചേരുന്നു. ഈ സ്ഥാനത്തെയാണ് ‘ഡയമണ്ട് ക്രോസിങ്’ എന്ന് വിളിക്കുന്നത്.
നാലു ദിശകളിലേക്കുമുള്ള പാതകൾ ക്രോസ് ചെയ്യുമ്പോഴാണ് ‘ഡയമണ്ട് ക്രോസിങ്’ രൂപപ്പെടുന്നത്…. ഇന്ത്യൻ റെയിൽവേയ്ക്ക് ഡയമണ്ട് ക്രോസിങ് ഉള്ള ഏക സ്ഥലമാണ് നാഗപ്പുർ.
അതായത് ഇന്ത്യൻ റയിൽവേയുടെ ഹൃദയമാണ് ‘നാഗ്പൂർ’ എന്ന് പറയാം.