കോട്ടയം: രാജ്യത്തെ തന്നെ ഭാഷാദിന പത്രങ്ങളില്‍ ഒന്നാമതുള്ള മലയാള മനോരമയുടെ സർക്കുലേഷൻ അഞ്ചരലക്ഷം കുറഞ്ഞതായി ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ (ABC) കണക്ക്.
അഞ്ചുവർഷം കൊണ്ടാണിത്. 2018ല്‍ മനോരമക്ക് പ്രതിദിനം 23.68 ലക്ഷം കോപ്പികളുണ്ടായിരുന്നു. മാതൃഭൂമിയേക്കാള്‍ 10 ലക്ഷം അധികമായിരുന്നു ഇത്. പ്രചാരം കുറഞ്ഞെങ്കിലും ഇപ്പോഴും മാതൃഭൂമിയേക്കാള്‍ ഏറെ മുന്നിലാണ് മനോരമ.
എബിസിയുടെ പുതിയ കണക്കനുസരിച്ച് 18,16,081 ആണ് മനോരമയുടെ സർക്കുലേഷൻ. അതായത് അഞ്ച് വർഷത്തിനിടയില്‍ 5,51,919 കോപ്പികള്‍ കുറഞ്ഞു.
അതേസമയം മനോരമയുടെ വിശ്വാസ്യതയിലുണ്ടായ ഇടിവാണ് കോപ്പി കുറയാൻ കാരണമെന്ന് ദേശാഭിമാനി ആരോപിച്ചു.ദേശാഭിമാനിയുടെ സർക്കുലേഷൻ കൂടിയിട്ടുമുണ്ട്.17,414 കോപ്പികളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.