KeralaNEWS

വാട്ടര്‍ മെട്രോ ഫോര്‍ട്ട്‌ കൊച്ചി സര്‍വീസ് ആരംഭിച്ചു

കൊച്ചി: വാട്ടർ മെട്രോയുടെ ഫോർട്ട്കൊച്ചി സർവീസ് ആരംഭിച്ചു. ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലില്‍നിന്ന് ഞായറാഴ്ച രാവിലെ പത്തു മണിക്കായിരുന്നു ആദ്യ സർവീസ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഒഴിവാക്കിയാണ് സർവീസ് ആരംഭിച്ചത്. സന്തോഷ് ജോർജ് കുളങ്ങര, കെ.എം.ആർ.എല്‍. എം.ഡി ലോക്നാഥ് ബെഹറ ഉള്‍പ്പെടെയുള്ളവർ ആദ്യ സർവീസില്‍ ഫോർട്ട്കൊച്ചിയിലേക്ക് യാത്രചെയ്തു.

എല്ലാ ദിവസവും ഹൈക്കോർട്ട് ടെർമിനല്‍നിന്ന് അര മണിക്കൂർ ഇടവേളയില്‍ ഫോർട്ട്കൊച്ചിയിലേക്ക് സർവീസ് ഉണ്ടാകുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം സർവീസ് ആരംഭിച്ച കൊച്ചി വാട്ടർ മെട്രോയുടെ പത്താമത്തെ ടെർമിനലാണ് ഫോർട്ട്കൊച്ചിയിലേത്. പദ്ധതി പൂർത്തിയാകുമ്ബോള്‍ 38 ടെർമിനലുകള്‍ ഉണ്ടാകും.

Signature-ad

ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.

Back to top button
error: