നരേന്ദ്ര മോദിയെ താഴെയിറക്കുകയാണോ അതോ പിണറായി വിജയനെ അറസ്റ്റ് ചെയ്യുകയാണോ വേണ്ടതെന്ന ചോദിച്ച യെച്ചൂരി അങ്ങനെ അറസ്റ്റിനെ ഭയക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ എന്നും പറഞ്ഞു.
പണ്ട് അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, പിണറായി വിജയൻ ഉള്‍പ്പെടെ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ്. എന്നിട്ടും രാഷ്ട്രീയ പ്രവർത്തനം തുടരുകയും കോണ്‍ഗ്രസിനെ നേരിടുകയും ചെയ്തിട്ടുണ്ട്. എല്ലാക്കാലത്തും ബിജെപിയെ ശക്തമായി എതിർത്തത് ഇടതുപക്ഷമാണെന്നും യെച്ചൂരി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ പ്രതികരിച്ചു.
തീവ്ര ഹിന്ദുത്വത്തെ ആദ്യം മുതല്‍ എതിർക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. അതുകൊണ്ടാണ് ആർ എസ് എസിന്റെ അടിസ്ഥാന രേഖയായ വിചാരധാരയില്‍ മൂന്ന് പ്രധാന ശത്രുക്കളിലൊന്നായി കമ്മ്യൂണിസ്റ്റുകളെയും ചൂണ്ടിക്കാണിക്കുന്നത്. അവർക്കെതിരെയുള്ള നിരന്തര പോരാട്ടമാണ് അതിനുള്ള കാരണമെന്നും യെച്ചൂരി തുറന്നടിച്ചു.