മൂന്ന് വർഷത്തിനുള്ളില്‍ വീടില്ലാത്ത എല്ലാവർക്കും വീട് നല്‍കും. 300 ദിവസത്തിനുള്ളില്‍ എല്ലാ വീടുകളിലും ജലജീവൻ മിഷൻ വഴി കുടിവെള്ളമെത്തിക്കും. ആലപ്പുഴയ്ക്ക് ഏയിംസ് യാഥാർത്ഥ്യമാക്കും. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് 30,000 കേടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവരും,ആലപ്പുഴയില്‍ വിമാനത്താവളം ആലോചിക്കും. ആലപ്പുഴയ്ക്ക് വനിതാ എം.പിയും, വനിതാ കേന്ദ്രമന്ത്രിയും യാഥാർത്ഥ്യമാകുന്നതോടെ ഈ ആഗ്രഹങ്ങളെല്ലാം പ്രാവർത്തികമാകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.പ്രധാന മന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദി അദ്ദേഹം മത്സരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഈ വാഗ്ദാനം നല്‍കിയിട്ടുണ്ടോ ?
അത് കാണില്ല.കാരണം അദ്ദേഹം അവിടെ ജയിക്കും . ജയിച്ചാല്‍ പറഞ്ഞതൊക്കെ ചെയ്യേണ്ടേ ? ശോഭയ്ക്ക് എന്തും പറയാം ഒന്നും ചെയ്യേണ്ടല്ലോ ? എന്തും പറഞ്ഞിട്ടങ്ങ് പോയാല്‍ മതി. അടുത്ത തവണ മത്സരിക്കുന്നത് വേറെ എവിടെയെങ്കിലുമായിരിക്കില്ലേ… എന്നിങ്ങനെ പോകുന്നു കമന്റുകൾ.