ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ വില്‍പ്പന നടത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേര് ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബദ്വാനിലാണ് ദാരുണസംഭവം അരങ്ങേറിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ബലാത്സംഗം നടന്നതെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുറംലോകമറിയുകയായിരുന്നു.
ബദ്വാനിലെ ഒരു വയലില്‍ വെച്ചാണ് 30കാരിയായ യുവതിയെ അഞ്ച് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. അതില്‍ ഒരാള്‍ സംഭവ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. സംഭവത്തില്‍ പരാതി നല്കിയാല് വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പേടിച്ച യുവതി ബലാത്സംഗം വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതികളായ ആണ്‍കുട്ടികള്‍ 300 രൂപ വീതം ഓരോ വീഡിയോ ക്ലിപ്പിനും ഈടാക്കി വില്‍ക്കുകയായിരുന്നു. യുവാക്കളുടെ ഇടയില്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. വീഡിയോ മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതാണെന്ന് കണ്ടെത്തി.