IndiaNEWS

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയില്‍ 

ന്യൂഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയില്‍. ചൊവ്വാഴ്ചയാണ് രൂപയുടെ മൂല്യത്തില്‍ വൻ ഇടിവുണ്ടായത്.

ഡോളറിനെതിരെ 83.53ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

രൂപ വൻ തകർച്ച നേരിടുന്നതിനിടെ ആർ.ബി.ഐ ഇടപെടലുണ്ടാവുമെന്നും റിപ്പോർട്ടുണ്ട്. പൊതുമേഖല ബാങ്കുകളിലൂടെ കറൻസി മാർക്കറ്റില്‍ ആർ.ബി.ഐ ഇടപ്പെട്ടേക്കുമെന്നാണ് സൂചന.

Signature-ad

 

യു.എസ് ട്രഷറി വരുമാനത്തിലുണ്ടായ വർധനയും ഫെഡറല്‍ റിസർവ് ഉടൻ പലിശനിരക്കുകള്‍ കുറക്കില്ലെന്ന വാർത്തകളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു. ഇതിനൊപ്പം മിഡില്‍ ഈസ്റ്റില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളും രൂപയുടെ തിരിച്ചടിക്കുള്ള കാരണമാണ്.

Back to top button
error: