KeralaNEWS

കേരളത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ കൂടി 

തിരുവനന്തപുരം: സമ്മർ സീസണിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ച്‌ റെയില്‍വേ.

 ഷാലിമാർ – കൊച്ചുവേളി,സെക്കന്തരാബാദ്- കൊല്ലം, എറണാകുളം – ഹസ്രത്ത് നിസാമുദീൻ എന്നീ റൂട്ടുകളിലാണ് സ്പെഷല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക.

Signature-ad

07193 സെക്കന്തരാബാദ് – കൊല്ലം സ്പെഷല്‍ 17, 24, മേയ് ഒന്ന്, എട്ട്, 15, 22, 29, ജൂണ്‍ 12, 19, 26 ദിവസങ്ങളില്‍ വൈകുന്നേരം 6.40ന് സെക്കന്തരാബാദില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.55ന് കൊല്ലത്ത് എത്തും.

07194 കൊല്ലം – സെക്കന്തരാബാദ് സർവീസ് 19, 26, മേയ് മൂന്ന്, 10, 17, 24, 31 ജൂണ്‍ 14, 21, 28 തീയതികളില്‍ രാവിലെ 2.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 7.40ന് സെക്കന്തരാബാദില്‍ എത്തും.

എസി ഫസ്റ്റ് ക്ലാസ് – രണ്ട്, ഏസി ടൂ ടയർ – ആറ്, എസി ത്രീ ടയർ – 10, സ്ലീപ്പർ ക്ലാസ്-രണ്ട്, ജനറല്‍ രണ്ട് എന്നിങ്ങനെയാണ് കോച്ച്‌ പൊസിഷൻ.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. ഇരു ദിശകളിലുമായി 22 ട്രിപ്പുകളാണ് സർവീസ് നടത്തുന്നത്.

ഷാലിമാർ-കൊച്ചുവേളി റൂട്ടില്‍ സൂപ്പർ ഫാസ്റ്റ് സ്പെഷല്‍ ഇരു ദിശകളിലുമായി 16 സർവീസുകള്‍ ഓടിക്കും. 06081 കൊച്ചുവേളി – ഷാലിമാർ 19, 26, മേയ് മൂന്ന്, 10, 17, 24, 31 എന്നീ തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് വൈകുന്നേരം 4.20ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് 1.40ന് ഷാലിമാറില്‍ എത്തും.

തിരികെ 06082 ഷാലിമാർ – കൊച്ചുവേളി 15, 22, 29 മേയ് ആറ്, 13, 20, 27 ജൂണ്‍ മൂന്ന് എന്നീ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.20ന് ഷാലിമാറില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 9.55ന് കൊച്ചുവേളിയില്‍ എത്തും.

രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും 20 സ്ലീപ്പർ ക്ലാസ് കോച്ചുകളും ഉണ്ടാകും.
കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകള്‍.

06071 എറണാകുളം – ഹസ്രത്ത് നിസാമുദീൻ സൂപ്പർ ഫാസ്റ്റ് സ്പെഷല്‍ 19, 26, മേയ് മൂന്ന്, 10 , 17, 24, 31 എന്നീ ദിവസങ്ങളില്‍ രാത്രി 7.10ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി ഏഴിന് ഹസ്രത്ത് നിസാമുദീനില്‍ എത്തും.

06072 ഹസ്രത്ത് നിസാമുദീൻ – എറണാകുളം വണ്ടി 22, 29, മേയ് ആറ്, 13, 20, 27, ജൂണ്‍ മൂന്ന് തീയതികളില്‍ രാവിലെ 5.10ന് ഹസ്രത്ത് നിസാമുദീനില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 3.10ന് എറണാകുളത്ത് എത്തും.

Back to top button
error: