NEWSWorld

പ്രായം111 വയസ്,  ദീര്‍ഘായുസ്സിന്റെ രഹസ്യം വെളിപ്പടുത്തി ലോകമുത്തച്ഛൻ

‘ഒന്നുകില്‍ നിങ്ങള്‍ ദീര്‍ഘകാലം ജീവിക്കും, അല്ലെങ്കില്‍ നിങ്ങള്‍ ഹ്രസ്വമായി ജീവിക്കുന്നു, നിങ്ങള്‍ക്ക് അതിനെക്കുറിച്ച് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല.’

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍, 111 കാരനായ ബ്രിട്ടീഷുകാരന്‍ ജോണ്‍ ടിന്നിസ്വുഡ് പറയുന്നു.
തന്റെ ദീര്‍ഘായുസിന്റെ രഹസ്യം  വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. കഴിഞ്ഞ ദിവസം മരണമടഞ്ഞ വെനസ്വേലന്‍ ജുവാന്‍ വിസെന്റെ പെരസ് മോറയില്‍ (111) നിന്നാണ് ലോകത്തിലെ എറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിരീടം ജോണ്‍ സ്വന്തമാക്കിയത്. ദീര്‍ഘായുസ്സിനായി താന്‍ പ്രത്യേക ഭക്ഷണ രീതിയൊന്നും പിന്തുടരുന്നില്ലെന്നാണ് ജോണ്‍ പറയുന്നത്. എല്ലാ വെള്ളിയാഴ്ചയും തന്റെ പ്രിയപ്പെട്ട ഭക്ഷണം മത്സ്യവും ചിപ്സും അടക്കം ഇഷ്ടമുള്ളതെല്ലാം കഴിക്കാറുണ്ട്.

Signature-ad

തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം ‘വെറും ഭാഗ്യം’ മാത്രമാണെന്നും ജോണ്‍ പറയുന്നു. 1912ല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലാണ് ജോണ്‍ ജനിച്ചത്. വിരമിച്ച അക്കൗണ്ടന്റും മുന്‍ തപാല്‍ സേവന പ്രവര്‍ത്തകനുമായ ജോണ്‍ ടിന്നിസ്വുഡിന് 111 വര്‍ഷവും 222 ദിവസവും പ്രായമുണ്ട്.

‘ലോകം, അതിന്റെ വഴിയില്‍, എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. ഇത് ഒരുതരം തുടര്‍ച്ചയായ അനുഭവമാണ്. ഇത് കുറച്ചുകൂടി മെച്ചപ്പെടുന്നു, പക്ഷേ ഇപ്പോഴും അത്രയൊന്നും അല്ല. അത് ശരിയായ വഴിക്ക് പോകുന്നു’. എന്നാണ് ജോണിന്റെ ലോക വീക്ഷണം.

വെനസ്വേലന്‍ ജുവാന്‍ വിസെന്റെ പെരസ് മോറ തന്റെ 115-ാം ജന്മദിനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഏപ്രില്‍ നാലിനാണ് മരണപ്പെട്ടത്. 116 വര്‍ഷവും 54 ദിവസവും ജീവിച്ചിരുന്ന ജപ്പാനിലെ ജിറോമോന്‍ കിമുറയാണ് എക്കാലത്തെയും പ്രായം കൂടിയ മനുഷ്യന്‍.

Back to top button
error: