KeralaNEWS

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് വാഹനാപകടം; യുവാവ് മരിച്ചു, നാല് പേർക്ക് പരിക്ക്

    മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്. 4 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ചങ്ങരംകുളം ടൗണിലേയ്ക്ക്‌ വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇന്നലെ രാത്രി 11.50 ഓടെയാണ് അപകടമുണ്ടായത്. ശ്രീരാ​ഗ് സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്കും കാർ ഇടിച്ചുകയറി.  ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെ 3 മണിയോടെ മരണം സംഭവിച്ചു. പരുക്കേറ്റ് മറ്റ് നാലുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ഇവരുടെ നില ​ഗുരുതരമല്ല.

Back to top button
error: