വിവാദ കാര്‍ഷിക നിയമം അവസാനിപ്പിക്കണമെന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിച്ചു നിര്‍ത്താമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റിനെ മുന്നോടിയായുള്ള സര്‍വകക്ഷിയോഗത്തിലാണ് അദ്ദേഹം പറഞ്ഞു.
തുറന്ന മനസ്സോടെയാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നതെന്നും നിയമങ്ങള്‍ നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന കൃഷി മന്ത്രിയുടെ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല വീണ്ടും ഒരു ചര്‍ച്ചയ്ക്ക് ഒരു ഫോണ്‍ കോളിന് അകലം മാത്രമേ ഉള്ളൂ എന്ന് കൃഷിമന്ത്രിയുടെ പ്രസ്താവനയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 11 തവണയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനാ നേതാക്കളും ചര്‍ച്ച നടത്തിയത് എന്നാല്‍ പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും മൂന്നു നിയമങ്ങളും പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പിനും ഇല്ല നിലപാടിലാണ് കര്‍ഷകര്‍.