ചൈനയിലെ സ്ഥലങ്ങളുടെ പേരുകള്‍ തങ്ങള്‍ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ എന്ന് അദ്ദേഹം ചോദിച്ചു. അരുണാചല്‍ പ്രദേശിലെ നാംസായിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
‘ചൈന അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങളിടെ പേര് മാറ്റുകയും അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പേരുകള്‍ മാറ്റുന്നതിലൂടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നാണ് എനിക്ക് എന്റെ അയല്‍ക്കാരോട് (ചൈനയോട്) പറയാനുള്ളത്. നാളെ ഞങ്ങള്‍ ചൈനയിലെ ചില പ്രവിശ്യകളുടേയും ചില സംസ്ഥാനങ്ങളുടേയും പേരുകള്‍ മാറ്റിയാല്‍ അതെല്ലാം ഇന്ത്യയുടെ ഭാഗമാകുമോ?’ -രാജ്നാഥ് സിങ് ചോദിച്ചു.
ഈ മാസം ആദ്യമാണ് അരുണാചലിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക ചൈന പുറത്തിറക്കിയത്. ഈ പേരുകള്‍ മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും എന്നാണ് ചൈനീസ് സർക്കാർ പത്രമായ ‘ഗ്ലോബല്‍ ടൈംസ്’ റിപ്പോർട്ട് ചെയ്തത്.