ലോഡ്ജ് മുറിയിൽ യുവതിയും യുവാവും തൂങ്ങിമരിച്ചനിലയിൽ. മരോട്ടിച്ചാൽ സ്വദേശി സജിത്ത് ഈറോഡ് സ്വദേശി അനിതാ എന്നിവരെയാണ് ചാലക്കുടിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പന്ത്രണ്ടും പത്തും വയസ്സുള്ള ഇവരുടെ കുട്ടികൾ സമയം ഉറങ്ങുകയായിരുന്നു. ഉറക്കമുണർന്ന കുട്ടികൾ ലോഡ്ജ് ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.
ഈറോഡ് സ്വദേശിയായ അനിത ഭർത്താവിനെ ഉപേക്ഷിചാണ് അജിത്തിനൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചത്. 2 ദിവസം മുമ്പ് ഈ ലോഡ്ജിൽ മുറിയെടുത്ത് ഇവർ അങ്കമാലിയിൽ താമസം ശരിയാകും വരെ ഇവിടെ താമസിക്കാൻ ആയിരുന്നു ഉദേശം. സംഭവ സ്ഥലത്ത് പോലീസ് എത്തി നടപടികളാരംഭിച്ചു