ഛത്തീസ്ഗഡിലെ ബസ്തറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.അഴിമതിക്കാരില്‍ നിന്നും ഭാരതത്തെ സംരക്ഷിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഭാരതം എന്റെ കുടുംബമാണ്, എന്റെ രാജ്യത്തെയും കുടുംബത്തെയും കൊള്ളക്കാരില്‍ നിന്നും രക്ഷിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. രാജ്യത്ത് നിന്നും അഴിമതിക്കാരെ നീക്കം ചെയ്യുക തന്നെ ചെയ്യും. എനിക്കെതിരെ എത്ര ഭീഷണികള്‍ മുഴക്കിയാലും അഴിമതിക്കാർ ജയിലില്‍ പോകേണ്ടിവരും, ഇതാണ് മോദിയുടെ ഗ്യാരന്റി.
രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ശ്രമം. ഇന്ത്യാ സംഖ്യത്തിലെ ചിലർ ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കാൻ ആവശ്യപ്പടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.കാഷ്മീരിലെ പ്രശ്നങ്ങള്‍ക്കു പിന്നിലും രാജ്യത്തെ മതപരമായി വിഭജിച്ചതിന് പിന്നിലും കോണഗ്രസാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഡില്‍ ഏപ്രില്‍ 19, 26, മെയ് 7 തീയതികളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ബസ്തറില്‍ ഏപ്രില്‍ 19-നാണ് തെരഞ്ഞെടുപ്പ്.