
പീരുമേട്: മ്ലാമല പള്ളിക്കടയില്‍ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു. തേങ്ങാക്കല്‍ രണ്ടാം ഡിവിഷനില്‍ താമസിക്കുന്ന പാണ്ഡ്യന്റെ മകൻ അശോക് കുമാറാണ് (25) മരിച്ചത്.
സംഭവത്തില്‍ പള്ളിക്കട സ്വദേശി സുബീഷിനെ (19) വണ്ടിപ്പെരിയാർ പൊലീസ് പിടികൂടി.
വെള്ളിയാഴ്ച രാത്രി 12.30നാണ് സംഭവം. സമീപത്തെ പള്ളിയില്‍ പെരുന്നാള്‍ നടക്കുകയായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട്സ് കട നടത്തുന്ന സുബീഷിനായിരുന്നു വഴിനീളെ അലങ്കാരദീപം തെളിക്കുന്നതിനുള്ള ചുമതല. ഇതിന്റെ ജോലിക്കിടെയാണ് മദ്യലഹരിയില്‍ അശോക് കുമാറുമായി തർക്കമുണ്ടായത്. തുടർന്ന് സുബീഷിന്റെ കടയുടെ മുന്നിലിട്ട് അശോക് കുമാറിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അശോക് കുമാറിനെ പീരുമേട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു.
ദേവിയാണ് അശോക് കുമാറിന്റെ ഭാര്യ. ആറ് മാസം പ്രായമുള്ള ആദവ് ഏക മകൻ






