കോഴിക്കോട്: മോദി ഭരണത്തിന് തിരിച്ചടിക്ക് സാധ്യതയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി.ഉണ്ണികൃഷ്ണൻ.
ദക്ഷിണേന്ത്യയില്‍ ഒരു ചലനവും ഉണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയില്ല. ജാതി സമവാക്യങ്ങള്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കും. നിലവിലെ സാഹചര്യത്തില്‍ യു.പി, ജാർഖണ്ഡ്, ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടി വരുന്നമെന്നതില്‍ സംശമില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
നിലവില്‍ ഇ.ഡിയെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന പ്രവർത്തനങ്ങള്‍ തിരിച്ചടിയാകും. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതോടെ ഡല്‍ഹിയില്‍ മധ്യവർഗത്തിന്റെ വോട്ട് നഷ്ടപ്പെടുത്താനിടയാക്കും. ആരാണ് പ്രധാനമന്ത്രിക്ക് ഇത്തരം നടപടി സ്വീകരിക്കാൻ ഉപദേശം നല്‍കുന്നതെന്നറിയില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. പത്മജ വേണുഗോപാലും അനില്‍ ആന്റണിയും ബി.ജെ.പിയിലേക്ക് പോയത് കേരളത്തില്‍ ബാധിക്കില്ല. എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ ഇവരുടെ പേരുകള്‍ എൻ.ഡി.എ പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.