KeralaNEWS

സി.പി.എമ്മിന്‌ രണ്ടു സീറ്റുകളിൽ കൂടുതൽ കിട്ടുകയില്ല; മുഖ്യമന്ത്രിക്കടക്കം ഇ ഡി പേടി :കെ. സുരേന്ദ്രന്‍

കല്‍പ്പറ്റ: സി.പി.എമ്മിന് ഇന്ത്യയിൽ രണ്ടു സീറ്റുകളിൽ കൂടുതൽ കിട്ടുകയില്ലെന്ന്  ബി.ജെ.പി സംസ്‌ഥാന അധ്യക്ഷനും വയനാട്‌ പാര്‍ലമെന്റ്‌ മണ്ഡലം എന്‍.ഡി.എ സ്‌ഥാനാര്‍ഥിയുമായ കെ.സുരേന്ദ്രന്‍.

സി.പി.എം ഇ.ഡി പേടിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.മുഖ്യമന്ത്രിയും കുടുംബവും പല ഉന്നത നേതാക്കളും അഴിമതി ആരോപണ വിധേയരായതുകൊണ്ടാണ്‌ സി.പി.എമ്മിന്‌ ഇ.ഡി പേടി.

Signature-ad

സി.പി.എം പ്രകടനപത്രിക സമ്മതിക്കണം.രണ്ട്‌ സീറ്റ്‌ മാത്രം കിട്ടുന്ന പാര്‍ട്ടിയാണെങ്കിലും ഇത്തരത്തില്‍ പ്രകടനപത്രിക ഇറക്കാന്‍ കാണിച്ച തൊലിക്കട്ടി സമ്മതിക്കാതെ തരമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

രാഹുലിനെപോല ഫാസിസത്തിനെതിരേ പോരാടുന്ന നേതാക്കളുടെ പാര്‍ട്ടിയാണ്‌ പൊന്നാനിയില്‍ വനിതാ സ്‌ഥാനാര്‍ഥിയെ തടഞ്ഞ്‌ പുലഭ്യം വിളിച്ചത്‌. ഇവരൊക്കെയാണ്‌ ജനാധിപത്യം പറയുന്നത്‌. ഇതാണോ സ്‌നേഹത്തിന്റെ കടയെന്ന്‌ രാഹുല്‍ പറയണം. വനിതാ സ്‌ഥാനാര്‍ഥികളെ അധിക്ഷേപിച്ചാല്‍ ശക്‌തമായ തിരിച്ചടിയുണ്ടാവും. പൊന്നാനി സ്‌ഥാനാര്‍ഥി നിവേദിത സുബ്രഹ്‌മണ്യന്‍ ജനിച്ചത്‌ ജയിലിലാണ്‌. അടിയന്തരാവസ്‌ഥകാലത്ത്‌ തടവിലായിരുന്നു അവരുടെ അമ്മ. അവരോട്‌ ചപ്പടാച്ചി കളി എടുക്കേണ്ടാ. മലപ്പുറത്തുപോലും ഇന്ത്യാ സഖ്യത്തിന്‌ ബി.ജെ.പിയെ പേടിയാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Back to top button
error: