ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള കാരണമായി ഇത് മാറുമെന്നും സംസ്ഥാനത്തെ സാധാരണക്കാര്‍ക്കായിരിക്കും ഇതിന്റെ ഭാരമെന്നും പിണറായി വിജയന്റെ ബുദ്ധിയാണ് പിറകിലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഖില്‍ മാരാര്‍ പോസ്റ്റ് എഴുതിയത്.
ഇതുസംബന്ധിച്ച പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാര്‍ അല്ല ഇത്തരം ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്നും അറിഞ്ഞതോടെ അഖില്‍ മാരാര്‍ പോസ്റ്റ് മുക്കി.എന്തായാലും പോസ്റ്റിലെ അമളി മറികടക്കാന്‍ മറ്റൊരു പോസ്റ്റുമായി അഖില്‍ മാരാര്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്,
പൂച്ച പെറ്റിട്ടത് പോലെ എന്റെ പ്രൊഫൈലില്‍ വന്നു തപസ്സിരിക്കുന്ന എന്റെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് വേണ്ടി എഴുതുന്ന പോസ്റ്റ്…
ഓട്ടോ റിക്ഷ പെര്‍മിറ്റ് വര്‍ധിപ്പിച്ചു എന്ന വാര്‍ത്ത എനിക്ക് നിരവധി പേര് അയച്ചു തന്നപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.. അത് വ്യാജന്റെ ആണോ വിജയന്റെ ആണോ എന്നത് മുന്‍ കൂട്ടി മനസിലാക്കാന്‍ മുഖ്യമന്ത്രിയെ പോലെ അത്ര ബുദ്ധി ശാലി ഒന്നുമല്ല ഞാന്‍.. വാര്‍ത്ത കണ്ട് തെറ്റിദ്ധരിച്ചു ഭയപ്പെട്ട ഓട്ടോ തൊഴിലാളികളുടെ വേദന മാത്രമാണ് ഞാന്‍ ശ്രദ്ധിച്ചത്..
നാളിതുവരെ സത് ഭരണം കാഴ്ച വെച്ചിട്ടുള്ള,കേരളത്തില്‍ തേനും പാലും ഒഴുക്കിയ പിണറായി വിജയന്‍ ഇത്തരം ഒരു കാര്യം ചെയ്യുമോ എന്ന് ഞാന്‍ ചിന്തിക്കാതെ പോയി..അതില്‍ എനിക്കൊരു തെറ്റ് പറ്റി..
ഇങ്ങള് ക്ഷമിച്ചു കള..