കൊച്ചി: മസാല ബോണ്ട് കേസില്‍ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് ഇഡിയോട് ചോദിച്ച് ഹൈക്കോടതി.
കുറഞ്ഞ പക്ഷം കോടതിയോടെങ്കിലും അതിനുള്ള കാരണം ബോധ്യപ്പെടുത്തണമെന്നും എന്തിന് വേണ്ടിയാണ് ഐസക്കിനെ ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.
മസാല ബോണ്ട് ഇടപാടിലെ ഇഡി സമൻസിനെതിരായി തോമസ് ഐസക്കിന്റെ ഉപഹർജി പരിഗണിക്കവേയാണ് ഇഡിയോട് കോടതി ഇക്കാര്യം പറഞ്ഞത്.
കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി.അതുവരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനില്‍ക്കുമെന്നും ജസ്റ്റിസ് ടി.ആര്.രവി വ്യക്തമാക്കി.