ഇതോടെ മറ്റ് ഒരു ഐഎസ്എല്‍ പരിശീലകനും സാധിക്കാത്ത നേട്ടമാണ് ആരാധകരുടെ പ്രിയപ്പെട്ട ആശാന് സ്വന്തമാക്കിയിരിക്കുന്നത്. 2021 ജൂണ്‍ 21-ന് ക്ലബ്ബിനൊപ്പം ചേര്‍ന്ന ആശാന് ആദ്യസീസണില്‍ തന്നെ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ചു. ഇതോടെ ആശാന് വാഴ്ത്തപ്പെട്ടവനായി. ആരാധകര്‍ ആവേശത്തോടെ ആശാനെന്നു വിളിച്ചു. ആദ്യത്തേത് ഒരു വണ്‍ ടൈം വണ്ടറായിരുന്നില്ലെന്ന് തെളിയിച്ച് രണ്ടാം സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചു. സുനില്‍ ഛേത്രിയുടെ വിവാദഗോളിനെ തുടര്‍ന്ന് ബെംഗളൂരു എഫ്.ിക്കെതിരായ പ്ലേ ഓഫ് മത്സരം പാതിവഴിയില്‍ ടീം ബഹിഷ്കരിച്ചതിനെത്തുടര്‍ന്ന് വിവാദനായകനുമായി.
എന്നാല്‍, അപ്പോഴും ആരാധകര്‍ ആശാനൊപ്പം ഉറച്ചുനിന്നു. കളി പോയാല്‍ പോട്ടെ, ആത്മാഭിമാനമാണ് വലുതെന്ന് പറഞ്ഞ് ആശാനൊപ്പം ആരാധകര്‍ കട്ടയ്ക്കു നിന്നു.. ഇത്തവണ മൂന്നാം സീസണില്‍ അഞ്ചാംസ്ഥാനക്കാരായി ടീം പ്ലേ ഓഫിലെത്തിയതോടെ ഐഎസ്എല്ലിലെ ഏറ്റവും സക്സസ്ഫുള്‍ പരിശീലകനായി അദ്ദേഹം മാറി. ബ്ലാസ്റ്റേഴ്സ് 2014-നുശേഷം ആദ്യമായി കരാര്‍ പുതുക്കിനല്കിയ ഏക പരിശീലകനാണ് വുകോമാനോവിച്ച്. അതിനുമുമ്ബ് ഓരോ സീസണിലും ഓരോ പരിശീലകന് എന്നതായിരുന്നു അവസ്ഥ. മൂന്നു സീസണുകളിലായി 58 കളിക്കാരെ പരീക്ഷിച്ച വുകോമാനോവിച്ച് 72 മത്സരങ്ങളിലാണ് ടീമിനെ അണിയിച്ചൊരുക്കിയത്.
പരിമിതമായ സൗകര്യങ്ങളില്‍നിന്നുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ മികച്ചൊരു ടീമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.ഇത്തവണ ലീഗ് പകുതി പിന്നിട്ടപ്പോള്‍ ടീമിനെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിക്കാനും ആശാന് കഴിഞ്ഞു.താരങ്ങൾക്കേറ്റ പരിക്കാണ് പിന്നീട് ടീമിന് വിനയായത്.പ്രധാന താരങ്ങളെല്ലാം ഇപ്പോഴും കളിക്കളത്തിന് പുറത്താണ്.
സെർബിയക്കാരനായ വുകമനോവിച്ച് എങ്ങനെ കേരളത്തിന്റെ ആശാനായി ?