KeralaNEWS

പത്തനംതിട്ടയിലും കോട്ടാങ്ങലും സിപിഎം ഭരണം എസ്ഡിപിഐക്കൊപ്പം

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച സിപിഎം പത്തനംതിട്ടയില്‍ രണ്ടിടത്ത് എസ്ഡിപിഐ പിന്തുണയോടെ ഭരണം നടത്തുന്നു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങല്‍ പഞ്ചായത്തിലും ആണ് പരസ്പര സഹകരണത്തോടെ ഭരണം നടക്കുന്നത്.

പത്തനംതിട്ട നഗരസഭയില്‍ എസ്ഡിപിഐക്ക് 3 അംഗങ്ങളുണ്ട്. എസ്.ഷമീര്‍, എസ്.ഷൈലജ, ഷീല സത്താര്‍ എന്നിവര്‍. കൂടാതെ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച സ്വതന്ത്ര ആമിന ഹൈദരാലിയുമുണ്ട്. നഗരസഭ ഉപാധ്യക്ഷയായി ആമിന ഹൈദരാലിയെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായി എസ്.ഷമീറിനെയും ഉള്‍പ്പെടുത്തിയാണ് നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം എസ്ഡിപിഐക്ക് ഉറപ്പാക്കിയാണ് വിവിധ കമ്മിറ്റികളിലേക്ക് അംഗങ്ങളെ നിശ്ചയിച്ചത്. ഭൂരിപക്ഷം കിട്ടാന്‍ എസ്ഡിപിഐയുടെ 3 പേരെയും ഇതിനായി വിദ്യാഭ്യാസ സ്ഥിരം സമിതിയില്‍ അംഗമാക്കി.

Signature-ad

കക്ഷിനില: കോണ്‍ഗ്രസ് 13, സിപിഎം 10, എസ്ഡിപിഐ 3, കേരള കോണ്‍ഗ്രസ് (എം) 2, സിപിഐ ഒന്ന്, എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച ആമിന ഉള്‍പ്പെടെ സ്വതന്ത്രര്‍ 3.

കോട്ടാങ്ങല്‍ പഞ്ചായത്തില്‍ സിപിഎം ഭരണമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐയുടെ വോട്ട് സിപിഎമ്മിനു കിട്ടി. 2 തവണ അവര്‍ സ്ഥാനം രാജിവച്ചു. മൂന്നാം തവണയും എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണച്ചു. തൃശൂര്‍ ജില്ലയിലെ ആവണീശ്വരം പഞ്ചായത്തില്‍ ഇതേ സാഹചര്യത്തില്‍ മൂന്നാം തവണയും രാജിവച്ചപ്പോള്‍ രണ്ടാം കക്ഷിക്ക് കോടതി വിധിപ്രകാരം പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ഇതൊഴിവാക്കാനാണ് രാജിവയ്ക്കാത്തതെന്നാണ് സിപിഎം പറയുന്നത്.

കക്ഷിനില: സിപിഎം 4, സിപിഐ 1, ബിജെപി 5, കോണ്‍ഗ്രസ് 1, കേരള കോണ്‍ഗ്രസ് 1, എസ്ഡിപിഐ 1.

Back to top button
error: