ബിജെപിയെ എതിർക്കാൻ വേണ്ടി രൂപീകരിച്ച ഇൻഡ്യ മുന്നണിയിലെ നേതാക്കളാണ് വയനാട്ടിൽ തമ്മിൽ തമ്മിൽ പോർവിളി നടത്തുന്നത്.നിലവിലെ എംപിയായ രാഹുൽ ഗാന്ധിയേക്കാൾ കൂടുതൽ കാട്ടാനകളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വയനാട്ടിൽ എത്തിയതെന്നും സുരേന്ദ്രൻ പരിഹസിച്ചു.ഡല്‍ഹിയില്‍ കെട്ടിപ്പിടിത്തവും വയനാട്ടില്‍ മത്സരവും എങ്ങനെ സാധ്യമാകുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു.
എപ്പോഴും മതേതരത്വ നിലപാട് പറയുന്ന ആളാണ് രാഹുല്‍ഗാന്ധി.എല്ലാ ക്ഷേത്രങ്ങളിലും പോകുന്ന രാഹുല്‍ എന്ത് കൊണ്ട് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോയില്ല, തിരഞ്ഞെടുപ്പിന് മുൻപ് രാഹുല്‍ അയോധ്യ സന്ദര്‍ശിക്കുമോ എന്നും സുരേന്ദ്രൻ ചോദിച്ചു.
രാഹുല്‍ ഗാന്ധിയുടെ മതനിരപേക്ഷ നിലപാട് ഏകപക്ഷീയമാണ്.മുസ്ലിം ലീഗും എസ്ഡിപിഐയുമാണ് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രചാരകര്‍.വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയായി നാലാം തിയതി പത്രിക സമര്‍പ്പിക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.