CrimeNEWS

ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം; മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദ്ദീന്‍ (45) ആണ് അറസ്റ്റിലായത്.

മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച കാലത്തേക്ക് ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീന്‍ തയാറാക്കുമെന്നും ശേഷം അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നല്‍കും എന്നും കാണിച്ചാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

Signature-ad

സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് അറസ്റ്റ് ചെയ്തത്. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും രാഷ്ട്രീയ സ്പര്‍ധയും ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണു കേസ്.

 

Back to top button
error: