KeralaNEWS

ഈ തെരഞ്ഞെടുപ്പ് മോദി യുഗത്തിന്റെ അന്ത്യം: എ.കെ ആന്റണി

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് മോദി യുഗത്തിന്റെ അന്ത്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി.

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ‘പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്, അതൊരിക്കലും  മതം അടിസ്ഥാനമാക്കിയിട്ടില്ല. പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കമാണ്. ഒരിക്കല്‍ കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്റെ അന്ത്യമായിരിക്കും’, എ.കെ ആന്റണി പറഞ്ഞു.

Back to top button
error: