ലൈംഗികസംതൃപ്തിയും രതിമൂർച്ചയും തമ്മിലുളള കൊടുക്കൽ വാങ്ങലുകളെ സംബന്ധിച്ചും ‘കിടപ്പറ രഹസ്യം’ പുറത്തു പറയാൻ പാടില്ലാത്ത മലയാളി സംയമനവും ചേർന്ന് ഇന്ന് കേരളത്തിലെ കുടുംബങ്ങളെ മറ്റെങ്ങുമില്ലാത്ത വിധം ശിഥിലമാക്കിയിട്ടുണ്ട്.ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ മൂവായിരത്തോളം സ്ത്രീകളാണ് ഭർത്താവിനെ കൊന്നോ, ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ചോ വേലി ചാടിയിട്ടുള്ളത്.
സർവേകൾ പറയുന്നതനുസരിച്ചു ലൈംഗികസംതൃപ്തിയുടെ സത്യാവസ്ഥ തുറന്നുപറയാൻ ഏറ്റവുമധികം മടി കാണിച്ച സ്ഥലങ്ങൾ കേരളത്തിലാണു കൂടുതൽ.
ഒരു കായികമത്സരത്തിൽ വിധി പറയുന്നതുപോലെ കിടപ്പറയിൽ മാർക്കിടാനാകുമോ? ചോദ്യം ശരിയാണ്. എന്നാൽ നമ്മുടെ നാട്ടിൽ അനുദിനം വർധിക്കുന്ന വിവാഹമോചനക്കേസുകളിലെ പ്രധാന വില്ലൻ ലൈംഗികതയിലെ തൃപ്തിയാണെന്നുവന്നാലോ?
സംതൃപ്തമായ ജീവിതത്തിനും നല്ല വ്യക്തിബന്ധങ്ങൾക്കും ഏറ്റവും പ്രധാന ഘടകമായി ലൈംഗികതൃപ്തി ഇന്നു മാറിക്കഴിഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച അറിവും ചർച്ചകളുമെല്ലാം എത്ര പരിമിതമാണിപ്പോഴും. ഈ വിഷയത്തെ കൃത്യമായി നിശ്ചയിക്കാനാവില്ലെന്നതും ആസ്വാദനം വ്യക്തിഗതമായി മാറുമെന്നതും കൂടാതെ സാമൂഹ്യമായ പാപചിന്തയും പ്രശ്നം തന്നെ.
ലോകത്ത് പല ഭാഗങ്ങളിലായി ലൈംഗികസംതൃപ്തിയെ പറ്റി നടത്തിയ 197 പഠനങ്ങൾ സ്പാനിഷ് ഗവേഷകയായ മരിയ ഫോണ്ടസും സുഹൃത്തുക്കളും ചേർന്ന് വിലയിരുത്തിയപ്പോൾ ആണുങ്ങളിലും പെണ്ണുങ്ങളിലും കാര്യമായ വ്യത്യാസമൊന്നും കണ്ടെത്തിയില്ല. എന്നാൽ വിവാഹിതരായ സ്ത്രീകളേക്കാൾ ഒറ്റയ്ക്കായുളള സ്ത്രീകൾക്ക് സെക്സ് ആസ്വദിക്കാനാകുന്നുണ്ട്.
അതേസമയം കുടുംബത്തിൽ സാമൂഹ്യ സാഹചര്യം, കുടുംബത്തിലെ പൊതുവായ സന്തോഷം, സാമ്പത്തിക ശേഷി, ലൈംഗികത സംബന്ധിച്ച മോശമായ പഴയ അനുഭവങ്ങൾ, നഗ്നചിത്രങ്ങളോടുളള അമിത കമ്പം എന്നിവ തൃപ്തിയുടെ ഏറ്റക്കുറച്ചിലിനു കാരണമാകുന്നുണ്ട്.
ഞാൻ വേർപിരിയുന്നുവെന്ന് ആണോ പെണ്ണോ പറയുന്നതിന്റെ അർത്ഥം ലൈഗികസംതൃപ്തിയില്ലായ്മ സഹിക്കാൻ പറ്റില്ലെന്നു കൂടിയാണ് .ഇതു സംബന്ധിച്ചു നടന്ന പഠനങ്ങളിലെല്ലാം ലിംഗപരമായ വ്യത്യാസങ്ങളും ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളുമെല്ലാം വ്യക്തമാണ്.ആണിനേക്കാൾ പെണ്ണാണ് ഇങ്ങനെ കൂടുതൽ പറയുന്നത്.
രതിമൂർച്ഛയും ലൈംഗികസംതൃപ്തിയും തമ്മിൽ വളരെ നല്ല ബന്ധമുണ്ടെന്നു കരുതുന്നവരാണ് ഭൂരിഭാഗം പേരും.എന്നാൽ പെണ്ണിന് ലൈംഗിക സംതൃപ്തി കിട്ടുന്നില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
ഇതിന് കാരണങ്ങൾ പലതാണ്.പുരുഷന്റെ പുകവലിയും മദ്യപാനവും തുടങ്ങി പലത്.എങ്കിലും പൊതുവായി പറയുന്നത് ഇതാണ്.
രതിമൂർച്ചയെന്ന സുഖദായനി
ആനയെ അന്ധൻ കണ്ടതുപോലെയാകാമെങ്കിലും ഇടയ്ക്കിയെങ്കിലും കിട്ടുന്ന രതിമൂർച്ചയാണ് ലൈംഗികസംതൃപ്തിയിലേക്കു നയിച്ചതെന്നും അതില്ലെങ്കിൽ കുടുംബ വൈകാരികബന്ധം വരെ തകരാറിലാകാമെന്നും ഭൂരിഭാഗം പഠനങ്ങളും ശരിവയ്ക്കുന്നു.
പെരുമാറ്റം
കിടപ്പറയിലും പുറത്തും സെക്സ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കുന്നവരിൽ ലൈംഗികസംതൃപ്തി കൂടുതലാണ്. ഇണകൾക്കു തമ്മിൽ സംസാരം കൊണ്ട് അടുപ്പവും വിശ്വാസവും കൂടാമെന്നും തന്റെ പങ്കാളി കളളമല്ല പറയുന്നതെന്നു കരുതുമ്പോൾ പ്രകടനവും മികച്ചതാകാം
വൈകാരിക ബുദ്ധിശേഷി
മറ്റുളളവരുടെ വികാരത്തെ മാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർക്ക് നല്ല രതിമൂർച്ചയ്ക്ക് സാധ്യത കൂടുമത്രേ. സ്ത്രീകൾക്കാണ് ഇത് കൂടുതൽ. എന്നാൽ പ്രയോജനം പുരുഷന്മാർക്കായിരിക്കും. കിടപ്പറയിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ വൈകാരിക ബുദ്ധി സഹായിക്കും.
എപ്പോഴും ‘ഏർപ്പാട്’ വേണ്ട
ഗുണമാണ് എണ്ണമല്ല പ്രധാനമെന്ന തത്വം രതിയിലും മുഖ്യമത്രെ. കൂടുതൽ തവണ ചെയ്താൽ ആസ്വാദനം കൂടുമൊന്നുമില്ല. മറിച്ച് പരസ്പരം ശരീരത്തെ അറിഞ്ഞ്, മനസ്സ് മൃദുവാക്കിയ ഒറ്റ ബന്ധം പോലും ചിരസ്മരണീയമാകാം.
സെക്സിനോടുളള മനോഭാവം
സെക്സ് പാപമാണെന്നോ, അത് രഹസ്യമാക്കി വയ്ക്കേണ്ടതാണെന്നുളള വിചാരം തന്നെ ലൈംഗികസംതൃപ്തിയെ ബാധിക്കും. ഒളിപ്പിച്ചു ചെയ്യുന്നതും വേഗത്തിൽ ഏർപ്പെടുന്നതും ഗുണകരമല്ല. സ്ത്രീകൾ തൃപ്തിയില്ലായ്മയെ ‘നിർഭാഗ്യം’ ‘ഓ, സാരമില്ല’ എന്നൊക്കെ വിശേഷിപ്പിക്കുമ്പോൾ പുരുഷൻ മറ്റു മാർഗങ്ങൾ തേടിപ്പോകുകയാണ്.ഇവിടെ ഓർക്കേണ്ട മറ്റൊരു കാര്യം – സ്ത്രീകൾക്കും ലൈംഗികത ആസ്വദിക്കാനും പരീക്ഷണങ്ങൾ നടത്തുന്നതിനും സ്വാതന്ത്ര്യമുണ്ടെന്നതാണ്.
- മദ്യപാനശീലവും പുകവലിയും ഒഴിവാക്കുന്നത് ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിനും നിലനിർത്തുന്നതിനും പുരുഷൻമാരെ സഹായകമാകും.അതായത് ആരോഗ്യകരമായ ജീവിതശൈലി പിൻതുടരേണ്ടത് അത്യാവശ്യമാണെന്ന്.
- ശാരീരികമായ ഉൻമേഷം നിലനിർത്തുന്നതിനും കൃത്യമായ വ്യായാമം ശീലിക്കുന്നത് നല്ലതാണ്. സ്റ്റാമിന കൂട്ടുന്നതിനും സ്വയംമതിപ്പ് കൂട്ടുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും മാനസിക ഉൻമേഷം നിലനിർത്തുന്നതിനും പ്രണയാർദ്രമായ ചിന്തകൾ ഉണർത്തുന്നതിനും വ്യായാമം സഹായിക്കും
ലൈംഗിക പ്രശ്നങ്ങളുടെ കാരണങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞാൽ അത് പരിഹരിക്കാൻ സാധിക്കും. ലൈംഗികതയുടെ ആനന്ദം വീണ്ടെടുക്കാനുമാകും.അതിന് പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുള്ള സാഹചര്യവും അത് ഉൾക്കൊള്ളാൻ പങ്കാളിക്ക് പക്വതയും ഉണ്ടാകണം.
പരസ്പരം ഉള്ളറിഞ്ഞ് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ മാത്രമേ ലൈംഗികമായി ആനന്ദം ശരിയായി അനുഭവിക്കാനാകൂ.അതിലുപരി
ആണത്തപ്രകടനത്തിനുള്ള ഒന്നല്ല രതി. അതില്‍ സ്ത്രീയുടെ സംതൃപ്തിക്കും തുല്യപ്രാധാന്യമുണ്ടെന്ന് കരുതിയാൽ പകുതി പ്രശ്നവും പരിഹരിക്കാം.