തിരുവനന്തപുരം: കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ പൊലീസിനും മറ്റു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുമുള്ള ഇന്ധനവിതരണം നിര്‍ത്തുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ്. കഴിഞ്ഞ അഞ്ച് മാസമായി പൊലീസ് വാഹനങ്ങള്‍ക്കു ഇന്ധനം നല്കിയ വകയില്‍ നാല് ലക്ഷം മുതല്‍ 20 ലക്ഷം വരെ ലഭിക്കാനുള്ള പമ്പുകളുണ്ട്.
സര്‍ക്കാര്‍ കരാറുകാരും കോടിക്കണക്കിനു രൂപ പമ്പുകളില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. മാര്‍ച്ച് 31 ന് മുന്‍പ് കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഇന്ധനവിതരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കുമെന്നു ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് അറിയിച്ചു.