LocalNEWS

വോട്ടര്‍മാരെ നേരില്‍ക്കണ്ടും കുശലം പറഞ്ഞും ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: ”വലുതാവുമ്പോ ആരാകണം എന്നാ ആഗ്രഹം ?” ‘ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ ചോദ്യത്തിന് കുഞ്ഞ് ബെന്നിന് അധികം ആലോചിക്കേണ്ടി വന്നില്ല; ‘എനിക്കും അങ്കിളിനെ പോലെ വല്യൊരു നേതാവാകണം ‘ എന്ന മറുപടി സദസില്‍ ആരവമുയര്‍ത്തി. കോട്ടയം എസ്.എച്ച് മൗണ്ട് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ഊട്ടു നേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കോട്ടയം ലോക്‌സഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി.

വിശ്വാസികളെ നേരില്‍ കണ്ട് സൗഹൃദ സംഭാഷണം നടത്തുന്നതിനിടയിലാണ് ബാബു ചെറിയാന്‍ -പ്രിന്‍സി ദമ്പതിമാരുടെ മകന്‍ ബെന്‍ ചെറിയാന്‍ നേതാവിനൊപ്പം കൂടിയത്. സ്ഥാനാര്‍ഥിയെ കണ്ടതും ഓടിയെത്തിയ ജനക്കൂട്ടവും മിന്നിത്തെളിയുന്ന ക്യാമറ ഫ്‌ലാഷുകളും കുഞ്ഞു ബെന്നിന് കൗതുകക്കാഴ്ചയായി മാറുകയായിരുന്നു. പെട്ടെന്ന് വലുതായി വോട്ട് ചെയ്യാന്‍ പോകും എന്ന ഉറപ്പ് നല്‍കിയാണ് ബെന്‍ പിരിഞ്ഞത്.

Signature-ad

ഇടവകയിലെ മുതിര്‍ന്ന വോട്ടറായ 90 വയസുള്ള കുട്ടിയച്ചന്‍ എന്ന പി.കെ തോമസ് ഇരു കൈകളും സ്ഥാനാര്‍ഥിയുടെ ശിരസ്സില്‍ വെച്ച് വിജയം ആശംസിച്ചു. പള്ളിയിലെത്തിയ ഇടവകയിലെ പുതിയ വോട്ടര്‍മാരുമായി സ്ഥാനാര്‍ഥി സംവദിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി വേണം പുതു തലമുറ മുന്നോട്ട് പോകേണ്ടതെന്ന് സ്ഥാനാര്‍ഥി ഓര്‍മ്മപ്പെടുത്തി. ഊട്ടു നേര്‍ച്ചക്കെത്തിയ എതിര്‍ സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടുമായി അല്പനേരം കുശലാന്വേഷണങ്ങള്‍ക്ക് ശേഷമാണ് അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് മടങ്ങിയത്.

സ്ഥാനാര്‍ഥിക്കൊപ്പം നഗരസഭ കൗണ്‍സിലര്‍മാരായ ടി.സി റോയി, ഷൈനി ഫിലിപ്പ്, സാബു മാത്യു, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് സണ്ണി ചാക്കോ, ബൂത്ത് പ്രസിഡണ്ട് ജോസ് മീത്തില്‍ , എ.കെ ജോസഫ്, പള്ളി വികാരി ഷാജു ചാമപ്പാറ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ഥി സംക്രാന്തി ലിറ്റില്‍ ഫ്‌ലവര്‍ പള്ളി, പാക്കില്‍ കാരമൂട് പള്ളി, പാലായിലെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് വൈകുന്നേരം പിറവം ,വൈക്കം മണ്ഡലം കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു.

 

Back to top button
error: