കോളേജില്‍ വെച്ചുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തില്‍ ഉള്ളതാണെന്നും ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
“എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിക്ക് ഈ കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ വെച്ച് ഉണ്ടായ ഒരു ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തില്‍ ഉള്ളതാണ്. ഒരു കോളേജ് പ്രിൻസിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരില്‍ ആണെങ്കിലും ഇങ്ങനെ ഒരു ദുരനുഭവം ഒരു കലാകാരൻ എന്ന നിലയില്‍ എനിക്ക് വളരെ വേദനാജനകമായി തോന്നി. എനിക്ക് അറിയാവുന്ന ജാസി വളരെ നിഷ്കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന് ഉണ്ടായ ഈ അപമാനം മുഴുവൻ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്. കോളേജ് അധികൃതരില്‍ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണ്”-ശരത് കുറിച്ചു.
രണ്ട് ദിവസം മുന്‍പ് ആയിരുന്നു കോലഞ്ചേരി കോളേജ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ജാസി ഗിഫ്റ്റ് എത്തിയത്. സ്റ്റേജില്‍ പാടുന്നതിനിടെ എത്തിയ പ്രിന്‍സിപ്പള്‍ അദ്ദേഹത്തിന്‍റെ പക്കല്‍ നിന്നും മൈക്ക് പിടിച്ച് വാങ്ങിക്കുകയും ഒപ്പം വന്ന ആള് പാടരുതെന്ന് പറയുകയും ചെയ്തിരുന്നു.
വന്‍ പ്രതിഷേധമായിരുന്നു സംഭവത്തിൽ വിദ്യാര്‍ത്ഥികള്‍ നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പ്രിന്‍സിപ്പളിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍ വ്യാഴാഴ്ച നടന്ന പരിപാടിക്കിടെയാണ് സംഭവം. ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ വേദിയിലേക്ക് കയറി മൈക്ക് വാങ്ങി പരിപാടി സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയിക്കുകയായിരുന്നു. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്നു പറഞ്ഞിരുന്നതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഇതു കുട്ടികള്‍ ലംഘിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഇതോടെ ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി. പാട്ടുകാരനൊപ്പം കോറസ് പാടാന്‍ ആളുകളെത്തുന്നത് സാധാരണമാണെന്നും ഇതൊന്നും നോക്കാതെ പ്രിന്‍സിപ്പല്‍ തന്റെ കയ്യില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നുവെന്