KeralaNEWS

ബിജെപി ഇനി ‘ബോണ്ട് ജനതാ പാര്‍ട്ടി’, ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടത്തിയത് നരേന്ദ്രമോദി: ‘: വി കെ സനോജ്

ബോണ്ട് വിഷയത്തില്‍ കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച്‌ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

രാജ്യം വിറ്റ്, ജനതയുടെ ജീവൻ പണയപ്പെടുത്തി ആയിരക്കണക്കിന് കോടികളുടെ അഴിമതി നടത്തിയ ബിജെപി ഇപ്പോള്‍ ബോണ്ട് ജനതാ പാർട്ടി ആയിരിക്കുകയാണെന്ന് വി കെ സനോജ് പറഞ്ഞു. ഇന്നേ വരെ ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടത്തിയ നരേന്ദ്രമോദി ‘അഴിമതിയുടെ യുഗപുരുഷൻ’ ആണെന്ന കാര്യം വെളിച്ചത്തായിരിക്കുന്നുവെന്നും, വൻ പദ്ധതികള്‍ക്ക് ടെൻഡർ ലഭിച്ച കമ്ബനികളില്‍ നിന്ന് കോഴയായി വേറെയും കോടികള്‍ കേന്ദ്രം വാങ്ങിയിട്ടുണ്ടെന്നും വി കെ സനോജ് വിമർശിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സനോജിന്റെ വിമർശനം.

പുറത്തുവന്ന വിവരങ്ങള്‍ വെച്ച്‌ നോക്കിയാല്‍ ലോകം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട് വഴി നടന്നിട്ടുള്ളത്. ഇതുവഴി വിവിധ രാഷ്ട്രീയപാർട്ടികള്‍ വാങ്ങിയിട്ടുള്ള ബോണ്ടുകളുടെ പകുതിയോളം ബിജെപിക്കാണ് കിട്ടിയിട്ടുള്ളത്. 6060.50 കോടി രൂപ. നമ്മുടെ രാജ്യത്തെ കോർപ്പറേറ്റുകള്‍ക്ക് വിറ്റതിന് കിട്ടിയ കൈക്കൂലിയാണ് ഈ കോടികള്‍. കള്ളപ്പണം തിരിച്ചുകൊണ്ടു വരുമെന്ന് ഗ്യാരണ്ടി നല്‍കി 2014 ല്‍ അധികാരത്തില്‍ വന്ന മോദി ഏറ്റവും കൂടുതല്‍ ഇലക്‌ട്രല്‍ ബോണ്ടുകള്‍ വാങ്ങിയിട്ടുള്ളത് കള്ളപ്പണം വെളുപ്പിച്ചതിന് അന്വേഷണം നേരിടുന്ന കമ്ബനികളില്‍ നിന്നാണ്. ഇതില്‍ സാന്തിയാഗോ മാർട്ടിന്റെ കമ്ബനി മാത്രം നല്‍കിയത് 1368 കോടി രൂപയാണ്.

Signature-ad

ഇഡി. റെയ്ഡിന് തൊട്ടുപിന്നാലെയാണ് ഈ കമ്ബനികള്‍ സംഭാവന നല്‍കിയിട്ടുള്ളത് എന്നത്, എന്ത് ഉദ്ദിഷ്ടകാര്യസാധ്യത്തിന്റെ ഉപകാരസ്മരണയാണ് ഇത് എന്ന് വെളിവാക്കുന്നുണ്ട്. കോവിഡ് വാക്സിന് സർക്കാർ അനുമതി ലഭിച്ച ഭാരത് ബയോടെക് ഉള്‍പ്പെടെയുള്ള 30 മരുന്നു കമ്ബനികളില്‍ നിന്ന് 900 കോടി രൂപ ബോണ്ടായി വാങ്ങിക്കൂട്ടി. വൻ പദ്ധതികള്‍ക്ക് ടെൻഡർ ലഭിച്ച കമ്ബനികളില്‍ നിന്ന് കോഴയായി വാങ്ങിയ കോടികള്‍ വേറെ. ഇങ്ങനെ രാജ്യത്തെ വിറ്റ്, ജനതയുടെ ജീവൻ പണയപ്പെടുത്തി ആയിരക്കണക്കിന് കോടികളുടെ അഴിമതി നടത്തിയ ബിജെപിയാണ്’അഴിമതി രഹിത ഭരണമെന്ന ക്യാപ്ഷനോടെ വീണ്ടും നമുക്ക് മുന്നിൽ എത്തിയിരിക്കുന്നത് – വി കെ സനോജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: