Social MediaTRENDING

ഈ‌ യുവാവിനെ സഹായിക്കാമോ ?

പത്തനംതിട്ട: ഓമല്ലൂർ വയൽ വാണിഭം നടക്കുന്ന സ്ഥലത്ത് LED ബൾബുകൾ വിൽക്കുന്ന അരുൺ എന്ന  ചെറുപ്പക്കാരന്റേതാണ് ഈ‌ ഫോട്ടോ.
 ജന്മനാ വൈകല്യമുള്ള ആളാണ് അരുൺ.അതുപോലെതന്നെ അദ്ദേഹത്തിന്റെ അച്ഛനും  വളരെ കാലങ്ങളായി തളർന്നു കിടപ്പിലാണ്. ഈ Led ബൾബുകൾ വിറ്റ് കിട്ടുന്ന  തുച്ഛമായ വരുമാനത്തിലാണ് ആ കുടുംബം മുന്നോട്ട് പോകുന്നത്. ജന്മനാ വൈകല്യമുള്ള അരുൺ ബൾബിന്റെ പാർട്സുകൾ ഓർഡർ ചെയ്തു വരുത്തി സ്വന്തമായി നിർമ്മിച്ചു നൽകുകയാണ്. വിധിയെ പഴിച്ചു കൊണ്ട് മാറിനിൽക്കാതെ സ്വന്തമായി ഒരു വരുമാനമാർഗം കണ്ടെത്തുകയും ആ വരുമാനത്തിലൂടെ  സ്വന്തം കുടുംബം  പുലർത്തുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരൻ നമുക്കെല്ലാം അഭിമാനമാണ്.
വയൽവാണിഭം സന്ദർശിക്കുന്ന നല്ലവരായ നമ്മുടെ നാട്ടുകാർ ഇദ്ദേഹത്തെ അവിടെ വച്ച് കണ്ടാൽ ഒരു ബൾബ് എങ്കിലും വാങ്ങി അദ്ദേഹത്തെ  സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
                വായിക്കുന്നവർ ഈ പോസ്റ്റ്‌ ഷെയർ കൂടെ ചെയ്താൽ ഒരുപാട് ആളുകളിലേക്ക് ഇത് എത്തിക്കുവാൻ സാധിക്കും അത് അരുണിന് ഒരു വലിയ സഹായമായി മാറുകയും ചെയ്യും..
Contact : അരുൺ വികോട്ടയം 7306143506

Back to top button
error: