
ചെറിയനാട് കൊച്ചുമലയില്‍ വീട്ടില്‍ ആദർശ് (22), ചെറിയനാട് പഞ്ചായത്ത് 12-ാം വാർഡില്‍ അച്ചൂട്ടൻ എന്നുവിളിക്കുന്ന അനന്തു (22) എന്നിവരാണ് വെണ്മണി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് ഗോള്‍ഡൻ പാലസ് ഓഡിറ്റോറിയത്തിന് സമീപമുള്ള ഷെഫിൻ വില്ലയില്‍ മുഹമ്മദ് ആസിഫ്, ഷെബി മൻസിലില്‍ ആഷിഖ് മുഹമ്മദ്, പൊയ്കത്തുണ്ടിയില്‍ ജലാല്‍ എന്നിവർ വീടിനുസമീപം നില്‍ക്കുമ്ബോള്‍ മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഇവരെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിന്നും രക്ഷപെടുന്നതിനായി വീടുകളിലേക്ക് ഓടിയവരെ പിൻതുടർന്ന് വീട്ടില്‍ ചെന്ന് മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങളും ചെടിച്ചട്ടികളും കസേരകളും നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.സ്ഥലത്തെ ബിജെപി പ്രവർത്തകരാണിവർ.
വെണ്‍മണി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച് ഒ നസീർ എ, സബ്ബ് ഇൻസ്പെക്ടർമാരായ ദിജേഷ് കെ, ആന്റണി ബി ജെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.






