Lead NewsNEWS

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സൗദിയിലേക്കും

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ച സാചര്യത്തില്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയുംവികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഇന്ത്യ അയല്‍ രാജ്യങ്ങൡലേക്ക് കഴിഞ്ഞ ദിവസം കയറ്റി അയച്ചിരുന്നു. ഇപ്പോഴിതാ വിദേശ രാജ്യമായ സൗദി അറേബ്യയിലേക്കും ഇന്ത്യ കയറ്റി അയക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന ഈ വാക്‌സിന്‍ 5.25 യുഎസ് ഡോളര്‍ നിരക്കില്‍ 30 ലക്ഷം ഡോസുകളാണ് സൗദിക്ക് നല്‍കുക. ഒരാഴ്ച മുതല്‍ പരമാവധി 10 ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സീന്‍ ഡോസുകള്‍ സൗദിക്കു കയറ്റി അയയ്ക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവല്ല പറഞ്ഞു.

Signature-ad

ദക്ഷിണാഫ്രിക്കയിലേക്കും 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 1.5 മില്യണ്‍ വാക്‌സീനുകള്‍ അയയ്ക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും 20 ലക്ഷം വാക്‌സീന്‍ ഡോസുകള്‍ കയറ്റി അയച്ചിരുന്നു. 5 യുഎസ് ഡോളര്‍ എന്ന നിരക്കിലാണ് ബ്രസീല്‍ വാക്‌സീന്‍ വാങ്ങിയത്.

സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനം നിലവില്‍ 2.4 മില്യണ്‍ ഡോസുകളാണ് . ഇതു മാര്‍ച്ച് അവസാനത്തോടെ 30% വര്‍ധിപ്പിക്കാനാണ് താരുമാനം.

Back to top button
error: