TRENDING
24 മണിക്കൂറിനിടെ 9102 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9102 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 1,06,76,838 ആയി വര്‍ധിച്ചു. ഒരു ദിവസത്തിനിടെ 117 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,53,587 ആയി.
രാജ്യത്ത് നിലവില്‍ 1,77,266 സജീവ കേസുകളാണുളളത്. 15,901 പേര് രോഗമുക്തരായി ആശുപത്രി വിട്ടു.
അതേസമയം, ഇപ്പോള്‍ പതിനായിരത്തിലേറെ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ദക്ഷിണേന്ത്യയില്‍ പ്രതിദിന കോവിഡ് മരണം ഇപ്പോള്‍ ഏറ്റവും കൂടുതലും കേരളത്തിലാണ്. മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.