
എറണാകുളം ഫോർട്ട് കൊച്ചി കോയത്തുംപറമ്ബില്‍ വീട്ടില്‍ നഹാസ് കെ.എ (36), പള്ളുരുത്തി തങ്ങള്‍ നഗര്‍ ഭാഗത്ത് പുത്തൻവീട്ടില്‍ സാദത്ത് പി.റ്റി (34) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഭരണങ്ങാനം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്.
പരാതിക്കാരിയില്‍ നിന്നും പേഴ്‌സണല്‍ ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 200000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. യുവതി ഫേസ്ബുക്കില്‍ സ്വകാര്യ ബാങ്കിന്റെ പേഴ്‌സണല്‍ ലോണ്‍ പരസ്യം കണ്ട് ലിങ്ക് വഴി ലോണിന് അപേക്ഷിച്ചു. തുടര്‍ന്ന് വീട്ടമ്മയോട് 5 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസും, മറ്റിനത്തിലുമായി പണം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ 200000 രൂപ പല തവണയായി പ്രതികള്‍ വാങ്ങിയെടുത്തു. തട്ടിപ്പ് മനസിലാക്കിയ ഇവര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ ശാസ്ത്രിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.






