Social MediaTRENDING

ശിവരാത്രി ദിവസത്തെ ആഘോഷം കോയമ്പത്തൂരിലെ ഇഷയിൽ ആയാലോ ?

കോയമ്ബത്തൂരിലെ വെള്ളിയാങ്കിരി പർവ്വത നിരകളുടെ താഴ്വാരത്ത് 150 ഏക്കറിലേറെ പരന്നുകിടക്കുന്ന ഇഷാ യോഗ സെൻ്ററിലേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്ര പോകണം. ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച 112 അടി പൊക്കമുള്ള ശിവൻ്റെ അർധകായ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

യോഗയുടെ യഥാർത്ഥ ആചാര്യൻ, അതായതു ആദ്യമായി യോഗയെക്കുറിച്ചുള്ള ബോധം മനുഷ്യനിൽ ജനിപ്പിച്ചത് ശിവനെന്നാണ് സങ്കൽപം.കോയമ്പത്തൂരിൽനിന്ന്‌ ഏകദേശം 40 കി.മീ. ദൂരെ വെള്ളിയാങ്കിരി താഴ്‌വാരത്തിലാണ്‌ ഇഷ യോഗ സെന്റർ. 1994-ൽ സദ്‌ഗുരു ജഗ്ഗി വാസുദേവ്‌ സ്ഥാപിച്ച ആശ്രമമാണിത്‌.
112 അടി ഉയരത്തിലുള്ള 500 ടൺ ഭാരമുള്ള ‘ ആദ്യ യോഗി ‘ എന്നർഥം വരുന്ന ആദിയോഗി  പ്രതിമയെ കാണാൻ വിദേശികളടക്കം നിരവധി പേരാണ് എത്തുന്നത്. യോഗയുടെ അനന്ത സാദ്ധ്യതകൾ ലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുകയാണ് ഇഷ ഫൗണ്ടേഷന്റെ ലക്ഷ്യം.
മനുഷ്യശരീരത്തിൽ 112 ചക്രങ്ങൾ ഉണ്ട് എന്ന് ശിവൻ പഠിപ്പിച്ച വിശ്വാസ പ്രകാരമാണ് ശിവന്റെ ഈ പ്രതിമയ്ക്ക് 112 അടി ഉയരം കൊടുക്കാൻ കാരണം. ഇഷാ യോഗ സെന്ററിലെ സദ്ഗുരു ജഗ്ഗിവാസുദേവ് പണികഴിപ്പിച്ച ഈ ശിവ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ശിവന്റെ പ്രതിമയായി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രതിമയുടെ പിറകിലൂടെ കാൽനടയായി കുറച്ചുദൂരം നടന്നാൽ ഇഷ യോഗ സെന്ററിൽ എത്താം. നടക്കാൻ കഴിയാത്തവർക്ക് ഇലക്ട്രിക്കൽ വാഹനത്തിലോ കാളവണ്ടിയിലോ പോകാം.
ഇറങ്ങിക്കുളിക്കാൻ കൈലാസ സമാനമായ സൂര്യകുണ്ഠ്,ചന്ദ്രകുണ്ഠ്, ശിവവാഹനമായ നന്ദിയുടെ ഭീമാകാര പ്രതിമ എന്നിവയെല്ലാം ഇവിടെയുണ്ട്. വിശ്വാസികൾക്ക് പ്രാ‍ർത്ഥിക്കാൻ ധ്യാനലിംഗ സങ്കൽപ്പവുമുണ്ട്.
ഈ പ്രതിമയുടെ ചുവട്ടിൽ ശിവമന്ത്രോച്ഛാരണങ്ങളാൽ മുഖരിതമായി ആരാധനനടത്തുന്ന ഒരു ക്ഷേത്രവുമുണ്ട്. ശിവരാത്രി ദിവസത്തെ ഇഷയിലെ ആഘോഷം അതിഗംഭീരമാണ്.
2017 ഫെബ്രുവരി 24 ന് മഹാശിവരാത്രി ദിനത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ആദിയോഗി ശിവ പ്രതിമ അനാവരണം ചെയ്തത്.

Back to top button
error: