IndiaNEWS

ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍ തെറ്റി മുപ്പതടി താഴ്ചയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം 

ബംഗളൂരു: ബംഗളൂരുവിലെ വിൻസർ മാനർ ബ്രിഡ്ജിനു സമീപം ട്രെയിനിലെ ഫുട്ബോർഡില്‍ നിന്ന് കാല്‍ തെന്നി 30 അടി താഴ്ചയില്‍ ഓടുന്ന കാറിനു മുകളില്‍ വീണ് 22 കാരന് ദാരുണാന്ത്യം.

തമിഴ്നാട് സ്വദേശിയായ ഗൗരീഷ് ആണ് മരിച്ചത്. ബംഗളൂരുവിലേക്കുള്ള എക്പ്രസ് ട്രെയിനിന്റെ ഫുട്ബോർഡില്‍ നിന്ന് കാല്‍ തെറ്റിയാണ് ഗൗരീഷ് 30 അടി താഴ്ചയിലേക്ക് വീണത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.

 കാറിന്റെ പിൻഭാഗത്തേക്കാണ് യുവാവ് വീണത്. യുവാവ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. കാറോടിച്ചിരുന്ന യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Signature-ad

കർണാടകയിലെ കോഴിഫാമില്‍ ചെയ്യുകയായിരുന്ന ഗൗരീഷ്. സഹോദരനുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് അപകടം സംഭവിച്ചത്

Back to top button
error: