പതിനെട്ടാം വയസില്‍ ആത്മഹത്യയെന്ന മണ്ടന്‍ തീരുമാനം ഇപ്പോള്‍ എക്സ്പീരിയന്‍സായാണോ കാണുന്നത? അവതാരകന്റെ ചോദ്യത്തിന് അശ്വതിയുടെ മറുപടി.!
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ സജീവമാണ് അശ്വതി ശഅരീകാന്ത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ചക്കപ്പഴം എന്ന സീരിയലിലെ ആശ എന്ന കഥാപാത്രമായിട്ടാണ് അശ്വതി സ്ക്രീനില്‍ അഭിനേത്രിയായി ആദ്യം എത്തുന്നത്. കാളി എന്ന ഒരു പുസ്തകവും അടുത്തിടെ താരം ഇറക്കിയിരുന്നു. അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം.
പതിനെട്ടാം വയസില്‍ ആത്മഹത്യയെന്ന മണ്ടന്‍ തീരുമാനം ഇപ്പോള്‍ എക്സ്പീരിയന്‍സായാണോ കാണുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ ഇപ്പോള്‍ ആര്‍ക്കും ഉപദേശം കൊടുക്കാറില്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. ”ഒരു ഉപദേശമോ മോട്ടിവേഷനോകൊടുക്കുന്ന റോളിലേക്ക് പോകണമെന്ന് വിചാരിക്കുന്ന ആളല്ല ഞാന്‍. അവരെന്ത് ചെയ്യണമെന്നല്ല, ഇതിങ്ങനെ ചെയ്ത് നോക്കൂ എന്നാണ് കോച്ചിങ്ങിലും പറയാറ്. ഒരു പ്രശ്നം ആരെങ്കിലും പറയുമ്പോള്‍ എന്റെ അനുഭവങ്ങള്‍ വെച്ചിട്ടായിരിക്കും അതിനെ വിലയിരുത്തുക.
നിങ്ങള്‍ക്ക് എങ്ങനെ ചെയ്താലാണ് നല്ലതെന്ന ഓപ്ഷന്‍സ് നിങ്ങളെക്കൊണ്ട് തന്നെ എക്സ്പ്ലോര്‍ ചെയ്യിപ്പിക്കലാണ് ഞാന്‍ നടത്തുന്നത്. അങ്ങനൊരു അവസരത്തില്‍ എന്റെ അനുഭവങ്ങള്‍ അവരുടെ അവസ്ഥ മനസ്സിലാക്കാന്‍ സഹായകരമാണ്”- അശ്വതി പറയുന്നു. നെഗറ്റീവ് കമന്റുകളോടുള്ള ഇപ്പോഴത്തെ തന്റെ അഭീമുഖ്യത്തെക്കുറിച്ചും താരം പറയുന്നുണ്ട്. ഈ പറയുന്നവരും ഞാനും എല്ലാം കുറച്ച് നാളുകള്‍ക്ക് ശേഷം മരിച്ച് പോകും. നൂറ് വര്‍ഷത്തിനപ്പുറം ആരാണ് അശ്വതിയെന്ന് ചോദിച്ചാല്‍ അറിയുന്നുണ്ടാവില്ല. ഈ അഭിപ്രായങ്ങള്‍ പറയുന്നവര്‍ തന്നെ മാറ്റി പറഞ്ഞേക്കാം. അതുകൊണ്ട് തന്നെ ആളുകളെ തിരുത്താന്‍ താനിപ്പോള്‍ ശ്രമിക്കാറില്ലെന്നും താരം പറയുന്നു.അടുത്തിടെ തന്റെ പിറന്നാള്‍ ദിനത്തില്‍ പഴയ ആ പതിനഞ്ച് വയസ്സുകാരി െഇപ്പോള്‍ കണ്ടാല്‍ എന്ത് പറയുമെന്ന താരത്തിന്റെ പോസ്റ്റും കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.