LIFETRENDING

മസിലളിയന്‍ കേന്ദ്ര കഥാപാത്രമായി ഒരു സിനിമ സംഭവിക്കണമെന്ന് ആഗ്രഹമുണ്ട്: ഉണ്ണി മുകുന്ദന്‍

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. സിനിമ സ്വപ്‌നം കണ്ടാണ് ഗുജറാത്തില്‍ നിന്നും ഒരു പതിനെട്ട് വയസ്സുകാരന്‍ കേരളത്തിലേക്ക് വണ്ടി കയറിയത്. ലോഹിതദാസ് എന്ന അതുല്യപ്രതിഭയുടെ ശിക്ഷണത്തിലാണ് താരം തന്റെ ചലച്ചിത്ര യാത്ര തുടങ്ങിയത്. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ തന്നെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാമെന്ന് മനസിലുറച്ച് കാത്തിരുന്ന ഉണ്ണിയെ തേടിയെത്തിയത് അദ്ദേഹത്തിന്റെ അകാലത്തിലെ വിയോഗ വാര്‍ത്തയായിരുന്നു.

ജീവിതവും സ്വപ്‌നവും പാതി വഴിയില്‍ പൊലിഞ്ഞ് ആത്മഹത്യ ചെയ്താലോ എന്ന് വരെ വിചാരിച്ച കാലമുണ്ടായിരുന്നുവെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് നന്ദനം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ സീഡനിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ ഉണ്ണി പ്രത്യക്ഷപ്പെട്ടു.

Signature-ad

സിനിമയാണ് തന്റെ വഴിയെന്ന് സ്വയം ബോധ്യമുണ്ടാക്കിയ കഥാപാത്രമാണ് വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ മസിലളിയന്‍. ഒരു സിനിമാതാരമായി പലരും തന്നെ അംഗീകരിച്ചതും വിക്രമാദിത്യന് ശേഷമാണ്. മസിലളിയന്‍ എന്ന കഥാപാത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാനാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Back to top button
error: