ചേരുവകള്‍
1. സവാള – 1 എണ്ണം (അരിഞ്ഞത് )
2.തക്കാളി – 1 എണ്ണം (അരിഞ്ഞത് )
3. വെളുത്തുള്ളി – 1 അല്ലി
4. കറിവേപ്പില – 3 തണ്ട്
5. നാളികേരം – 4 ടീസ്പൂണ്‍
6. ജീരകം – 1/4 ടീസ്പൂണ്‍
7. പച്ചമുളക് – 3 എണ്ണം
8. ഉപ്പ് – ആവശ്യത്തിന്
9. കടുക് – 1/4 ടീസ്പൂണ്‍
10. കശ്മീരി മുളകുപൊടി – 1/4 ടീസ്പൂണ്‍
11. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
12. വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
തക്കാളി, സവാള, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കറിവേപ്പില മുറിച്ചത്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ആവശ്യത്തിന് വെള്ളവും ഒഴിച്ചു വേവിക്കുക.
നാളികേരം, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ച് എടുക്കുക.
തവി കൊണ്ട് ഗ്രേവി നന്നായി ഉടച്ച ശേഷം അരപ്പു ഒഴിച്ചു തിളപ്പിക്കുക.
ഒരു പാനില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക.
അതിലേക്കു കശ്മിരി മുളക് പൊടിയും ഇട്ട് ഇളക്കി കറിയിലേക്കു ഒഴിക്കുക
ഉള്ളിത്തീയല്‍ വേറെ ലവലാണ് !
ചോറിനൊപ്പം ഒരു തൊടുകറിയുണ്ടെങ്കില് ചോറ് ഇറങ്ങിപ്പോകുന്നതു പോലും നമ്മള് അറിയുകയില്ല.ഇതാ പച്ചക്കറികള്‍ അധികം വേണ്ടാത്ത ഉള്ളിത്തീയല്‍ ഉണ്ടാക്കുന്ന വിധം.കുബ്ബൂസിനൊപ്പവും ഉപയോഗിക്കാം
വേണ്ട സാധനങ്ങള്‍
- ചെറിയുള്ളി- 500 ഗ്രാം
- കടുക്- അര ടീസ്പൂണ്‍
- വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
- തേങ്ങ ചിരകിയത്- ഒരു കപ്പ്
- പെരുംജീരകം- അരടീസ്പൂണ്‍
- കുരുമുളക്- ഒരു ടേബിള്‍സ്പൂണ്‍
- വറ്റല്‍മുളക്- ആറെണ്ണം
- മുരിങ്ങക്കോല്- മൂന്നെണ്ണം
- ജീരകം- അരടീസ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- ശര്‍ക്കര- രണ്ട് ടേബിള്‍സ്പൂണ്‍
- പുളിപിഴിഞ്ഞത്- അരക്കപ്പ്
തയ്യാറാക്കുന്ന വിധം
പാന്‍ചൂടാക്കി വറ്റല്‍മുളകും മല്ലിയും കുരുമുളകും കടുകും പെരുംജീരകവും വറുത്തെടുക്കുക. മറ്റൊരു പാനില്‍ തേങ്ങ വറുത്ത് നേരത്തെ ചൂടാക്കിയ കൂട്ട് ചേര്‍ത്ത് അരയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ജീരകവും കറിവേപ്പിലയും മഞ്ഞള്‍പ്പൊടിയും ഇടണം. ഇതിലേക്ക് നുറുക്കിയ ഉള്ളി, മുരിങ്ങക്കോല്, പുളിവെള്ളം എന്നിവ ചേര്‍ത്തോളൂ. ഇത് ഇളംതീയില്‍ 15 മിനിറ്റ് ചൂടാക്കുക. ഒടുവില്‍ ശര്‍ക്കരയും അരപ്പും ചേര്‍ത്ത് അഞ്ച് മിനിറ്റ് കൂടി ചൂടാക്കി അടുപ്പില്‍ നിന്ന് ഇറക്കാം.
നല്ല എരിവും മധുരവും പുളിയുമുള്ള ഈന്തപ്പഴം അച്ചാര്‍ തയ്യാറാക്കിയാലോ ?
ചേരുവകള്‍
ഈന്തപ്പഴം വൃത്തിയാക്കിയത് – ½ കിലോ
പച്ചമുളക് മുറിച്ചെടുത്തത് – 6 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടീ സ്പൂണ്‍
മുളക് പൊടി – 3 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി – ½ ടീ സ്പൂണ്‍
ഈന്തപ്പഴം -10 എണ്ണം
കായം – 1 ടീ സ്പൂണ്‍
വിനിഗര്‍ – ¼ കപ്പ്
ഉപ്പ് – ആവശ്യത്തിന്
നല്ലെണ്ണ – ¼ കപ്പ്
കറിവേപ്പില – കുറച്ച്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി നാലായി മുറിച്ച ഈന്തപ്പഴം, ഉപ്പ് ചേര്‍ത്ത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക.
നല്ലെണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമാറ്റി അരിഞ്ഞ ഈന്തപ്പഴം എന്നിവ വഴറ്റുക
ഇതിലേക്ക് കറിവേപ്പില ചേര്‍ത്ത ശേഷം വിനിഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ചീനിച്ചട്ടിയിലേയ്ക്ക് ഒഴിയ്ക്കുക.
ഇതില്‍ ഉപ്പിട്ടു വച്ച ഈന്തപ്പഴം ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
വെറും പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം ഒട്ടും മധുരിക്കാതെ കാരറ്റ് കറി
ചേരുവകള്‍
കാരറ്റ്- അര കിലോ
ഉള്ളി- മൂന്നെണ്ണം
തക്കാളി- മൂന്നെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍
കസ്കസ് – 1 ടേബിള്‍ സ്പൂണ്‍
കറുവപ്പട്ട- 2 കഷ്ണം
ഗ്രാമ്പൂ- അഞ്ചെണ്ണം
പെരുഞ്ചീരകം- 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത്- പകുതി തേങ്ങ
മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
വെളിച്ചെണ്ണ: രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി- ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി- രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില
ഉണ്ടാക്കുന്നവിധം
1. കാരറ്റ് കഷ്ണങ്ങളാക്കുക, അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക
2. മറ്റൊരു പാത്രത്തില്‍ വളരെ കുറച്ച് വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക
3. കസ്കസ്. കറുവപ്പട്ട., ഗ്രാമ്പൂ,പെരുഞ്ചീരകം എന്നിവ വറുത്ത് മാറ്റിവെക്കുക
4. ഉള്ളി നന്നായി വഴറ്റുക
5. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക
6. കുറച്ച് കറിവേപ്പില, തക്കാളി, മുളക്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക
7. നേരത്തെ വറുത്തുവെച്ച ചേരുവകള്‍ തേങ്ങയും ചേര്‍ത്ത് നന്നായി അരയ്ക്കുക.
9. ഈ മസാലയും അരപ്പും തിളപ്പിച്ച കാരറ്റിലേക്ക് ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.
9. കറിവേപ്പിലയും മല്ലിയിലയും ചേര്‍ക്കാം
കോട്ടയം സ്റ്റൈലില്‍ മുളകിട്ട ചൂര കറി
ചേരുവകള്‍
ചൂര – 1 കിലോഗ്രാം
മുളകുപൊടി – 3 വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
കുടം പുളി – 5 എണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് – 1/2 കപ്പ്
ഇഞ്ചി അരിഞ്ഞത് – 1 വലുത്
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍
കടുക് -1/4 ടീസ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ചൂര നന്നായി കഴുകി മാറ്റി വയ്ക്കുക
ശേഷം ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക
അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,കറിവേപ്പില ,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക.
മുളകുപൊടി ചേര്‍ത്ത് ചെറു തീയില്‍ പച്ച മണം മാറുന്നതു വരെ മൂപ്പിക്കുക
ശേഷം ആവശ്യമയ അളവില്‍ വെള്ളം ചേര്‍ക്കുക.
നന്നായി തിളച്ചു വരുമ്പോള്‍ കുടംപുളി, ഉപ്പ് എന്നിവ ചേര്‍ക്കുക.
ശേഷം മീന്‍ ചേര്‍ക്കുക. 15-20 മിനിറ്റുകൂടി അടുപ്പത്ത് വയ്ക്കുക. ചൂര മുളകിട്ട കറി റെഡി
ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം ബീഫ് ടിക്ക
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കിടിലന്‍ ബീഫ് ടിക്ക വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ബീഫ്-അരക്കിലോ
സവാള-അരക്കപ്പ്
മുട്ട-1
കടലമാവ്-3 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-4
കുരുമുളുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
ചേരുവകള്‍
അധികം മൂക്കാത്ത ബീഫാണ് ടിക്കയുണ്ടാക്കാന്‍ നല്ലത്.
ബീഫ് നല്ലപോലെ കഴുകി പൊടിപൊടിയായി അരിഞ്ഞിടുക.
സവാള,പച്ചമുളക്, മല്ലിയില എന്നിവ ചെറുതാക്കി നുറുക്കുക.
മസാലപ്പൊടികളെല്ലാം ഒരുമിച്ചു ചേര്‍ക്കണം.
ഇതും ഉപ്പും ബീഫിലേക്കു ചേര്‍ത്ത് കുഴയ്ക്കണം.
മുട്ട ചേര്‍ത്ത് ഇളക്കുക. ചെറുനാരങ്ങാനീരും ഒഴിയ്ക്കുക.
അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ചേര്‍ക്കാം.
എല്ലാം നല്ലപോലെ കൂട്ടിച്ചേര്‍ത്ത് കുഴയ്ക്കണം.
ഇത് അര മണിക്കൂര്‍ വയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിയ്ക്കുക.
കൂട്ടില്‍ നിന്നും കുറേശെ വീതം എടുത്ത് ചെറിയ വട്ടത്തില്‍ പരത്തുക.
വെളിച്ചെണ്ണ നല്ലപോലെ തിളയ്ക്കുമ്പോള്‍ ഓരോന്നു വീതം ഇതിലേക്കിട്ട് വറുത്തു കോരുക.
ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം
ഗാർലിക് ചിക്കൻ
ചേരുവകള്‍
ചിക്കന്‍ -500 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത് – 2 1/2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1/2 ടീസ്പൂണ്‍
കുരുമുളക് പൊടിച്ചത്- 1/2 ടീസ്പൂണ്‍
വിനാഗിരി – 1 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കോണ്‍ഫ്ലോര്‍ – 2 ടേബിള്‍ സ്പൂണ്‍
മൈദ – 1 ടേബിള്‍ സ്പൂണ്‍
കാപ്സിക്കം അരിഞ്ഞത് – 2 എണ്ണം
കാരറ്റ് അരിഞ്ഞത് – 2 എണ്ണം
സ്പ്രിങ് ഒണിയന്‍ അരിഞ്ഞത് – 1/4 കപ്പ്
ടൊമാറ്റോ സോസ് – 3 ടേബിള്‍ സ്പൂണ്‍
സോയ സോസ് – 1 1/2 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കന്‍ കഷ്ണങ്ങളിലേക്ക് അര ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ആവശ്യത്തിന് ഉപ്പ്, കാല് ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ വിനാഗിരി എന്നിവ ചേര്‍ത്തു നന്നായൊന്ന് തിരുമ്മി യോജിപ്പിക്കുക
അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ലവറും ഒരു ടേബിള്‍ സ്പൂണ്‍ മൈദയും ചേര്‍ത്തു നന്നായി കോട്ട് ചെയ്തെടുക്കാം.
ഒരു ഫ്രൈയിങ് പാന്‍ അടുപ്പത്ത് വച്ച് ആവശ്യത്തിനു എണ്ണയൊഴിച്ച് ചിക്കന്‍ നന്നായി ഫ്രൈ ചെയ്തെടുക്കാം.
ചിക്കന്‍ ഫ്രൈ ചെയ്തെടുത്ത എണ്ണയിലേക്കു തന്നെ അരിഞ്ഞെടുത്തിരിക്കുന്ന വെളുത്തുള്ളി രണ്ട് ടേബിള്‍ സ്പൂണ്‍ ഇട്ടുകൊടുക്കാം.
ഇതിലേക്ക് സ്പ്രിങ് ഒണിയന്‍ വെളുത്ത ഭാഗം അരിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍ കൂടി ഇട്ടു കൊടുക്കാം.
ഇനി ഇതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ടൊമാറ്റോ സോസ്, സോയാസോസ്, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായൊന്ന് ഇളക്കി കൊടുക്കാം.
ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ലോര്‍ ഒരു കപ്പ് വെള്ളത്തില്‍ നന്നായി യോജിപ്പിച്ച് നന്നായി ഇളക്കി കൊടുക്കാം.
ഒരു വിധം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കം, കാരറ്റ് എന്നിവ ചേര്‍ത്ത് ഇളക്കി കൊടുക്കാം.
ഇതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ഇട്ടുകൊടുത്ത ശേഷം എല്ലാംകൂടി നന്നായി ഒന്ന് ഇളക്കി അടച്ചുവയ്ക്കുക.
ചേരുവകള്‍:
ബസ്മതി അരി – 2 കപ്പ്
സവാള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
കാരറ്റ് – 1 എണ്ണം
ബീന്‍സ് – 15 എണ്ണം
ഗ്രീന്‍ പീസ് – 1/2 കപ്പ്
വഴനയില – 2 എണ്ണം
കറുവാപ്പട്ട – 3-4 ചെറിയ കഷണം
ഗ്രാമ്പൂ – 6 എണ്ണം
ഏലക്ക – 6 എണ്ണം
ഇഞ്ചി അരച്ചത് – 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂണ്‍
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – കുറച്ച്
ചൂടുവെളളം – 4 കപ്പ്
നാരങ്ങാനീര് – 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
കാരറ്റും ബീന്‍സും സവാളയും ചെറുതാക്കി അരിഞ്ഞെടുക്കണം. പച്ചമുളക് കീറി എടുക്കാം.
ഒരു ഫ്രൈയിങ് പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ നെയ്യ് ചേര്‍ത്ത്, വഴനയില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്ക എന്നിവ ചേര്‍ത്തു വഴറ്റുക.
ശേഷം സവാളയും പച്ചമുളകും ചേര്‍ത്തു വഴന്നു വരുമ്പോള്‍, ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്തു പച്ചമണം മാറുന്നതുവരെ വഴറ്റുക.
അടുത്തതായി കാരറ്റും ബീന്‍സും ചേര്‍ത്തു 1 മിനിറ്റ് മീഡിയം തീയില്‍ വഴറ്റിയതിനുശേഷം, കഴുകി വെള്ളം വാര്‍ന്നുപോയ ബസ്മതി റൈസ് ചേര്‍ത്തു 1 മിനിറ്റ് കൂടി വഴറ്റി, ഗ്രീന്‍ പീസ് ചേര്‍ത്തു യോജിപ്പിക്കാം.
ഇനി ചൂടുവെളളവും ഉപ്പും ചേര്‍ത്തിളക്കി ചെറിയ തീയില്‍ അടച്ചു വച്ച് വേവിച്ചെടുക്കണം.
അരി വേവുമ്പോള്‍ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാന്‍ വേവിക്കുന്ന സമയത്ത് നാരങ്ങാനീര് ചേര്‍ത്തു കൊടുക്കാം.
സ്റ്റൗ ഓഫ് ചെയ്തതിനുശേഷം മല്ലിയില ചേര്‍ത്തു 2 മിനിറ്റ് അടച്ച് വച്ചതിനുശേഷം വിളമ്പാം.
കുബൂസ്
1.മൈദ – രണ്ടു കപ്പ്
യീസ്റ്റ് – അര ചെറിയ സ്പൂൺ
പഞ്ചസാര – ഒരു വലിയ സ്പൂൺ
2.ഉപ്പ് – പാകത്തിന്
എണ്ണ – ഒരു വലിയ സ്പൂൺ
ചെറുചൂടുവെള്ളം – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙മൈദയും യീസ്റ്റും പഞ്ചസാരയും ചേർത്തു നന്നായി യോജിപ്പിക്കുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി കുഴയ്ക്കുക.
∙ഈ മാവ് ഒരു കൗണ്ടർടോപ്പിലിട്ട് 8-10 മിനിറ്റു നന്നായി കുഴച്ചു നല്ല മയമുള്ള മാവു തയാറാക്കുക. ആവശ്യമെങ്കിൽ അല്പം മൈദ തൂവിക്കൊടുക്കാം.
∙ഇത് എണ്ണ പുരട്ടുയ ഒരു ബൗളിലാക്കി അല്പം എണ്ണ തടവി അടച്ച് 2 മണിക്കൂർ വയ്ക്കുക. മാവ് ഇരട്ടിയാകുന്നതാണ് പാകം.
∙രണ്ടു മണിക്കൂറിനു ശേഷം മാവെടുത്ത് ഒന്നുകൂടി കുഴച്ച് ചെറിയ ഉരുളകളാക്കുക. ഇത് ഒരു നനഞ്ഞ തുണികൊണ്ടു മൂടി 15 മിനിറ്റ് വയ്ക്കുക.
∙ശേഷം ഓരോ ഉരുളകളും പരത്തി വീണ്ടും നനഞ്ഞ തുണികൊണ്ടു മൂടി 10 മിനിറ്റു വയ്ക്കുക. നല്ല മയം വരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
∙ ചൂടാക്കി വച്ചിരിക്കുന്ന തവയിൽ കുബൂസ് തിരിച്ചും മറിച്ചുമിട്ടു വേവിച്ചെടുക്കുക.