KeralaNEWS

സുരേഷ് ഗോപി ആട്ടിപ്പായിച്ച കുഞ്ഞിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: അപൂര്‍വ രോഗമുള്ള രണ്ടു വയസുകാരന് ചികിത്സാ സഹായം ചോദിച്ചെത്തിയ മാതാവിനെയും കുഞ്ഞിനെയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമാനിച്ച സംഭവത്തില്‍ ഇടപെട്ട് സര്‍ക്കാര്‍.

അപൂര്‍വ രോഗം ബാധിച്ച രണ്ട് വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോയമ്ബത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ മാതാവിനെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയെ വിളിച്ച്‌ മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

Signature-ad

കോയമ്ബത്തൂരില്‍ താമസിക്കുന്ന സിന്ധു സുരേഷ് ഗോപിയോട് മകന്‍ അശ്വിന് ചികിത്സക്കായി സഹായം അഭ്യര്‍ഥിച്ചപ്പോള്‍ ഗോവിന്ദന്‍ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ സുരേഷ് ഗോപിയേയും സംഘത്തേയും കണ്ടപ്പോള്‍ രണ്ടു വയസ്സുള്ള മകന്‍ അശ്വിനേയും എടുത്ത് സഹായം ചോദിക്കുകയായിരുന്നു. സിന്ധുവിന്റെ മകന്‍ അശ്വിന് മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ രോഗമാണുള്ളത്.

Back to top button
error: