Lead NewsNEWS

ജോലി തട്ടിപ്പ് കേസ്‌; മുന്‍കൂര്‍ ജാമ്യം തേടി സരിത എസ് നായര്‍

തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സരിത നായര്‍.

സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സരിതയും മറ്റു പ്രതികളും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

Signature-ad

കെടിഡിസിയിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

Back to top button
error: